November 6, 2026

കാർഷിക മേഖലയുടെ ദു:ഖം എൻ.സി.പി. ഏറ്റെടുക്കണമെന്ന് പി.സി.ചാക്കോ .

0
IMG_20211030_105849.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ പാർട്ടി പ്രവർത്തകർ അജണ്ടയായി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പ്രസിഡണ്ടായി ഷാജി ചെറിയാൻ  ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മണ്ഡലങ്ങളിലും ബൂത്തിലും ഉടൻ  എൻ.സി.പി. കമ്മിറ്റികളും നിലവിൽ വരും എന്ന് അദ്ദേഹം കൂട്ടിചേർത്തു.
കൽപ്പറ്റ വുഡ് ലാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന 
 സ്ഥാനാരോഹണ ചടങ്ങിൽ 
എൻ.സി.പി. വയനാട് ജില്ലാ പ്രസിഡണ്ടായി ഷാജി ചെറിയാൻ ചുമതലയേറ്റു.
സംസ്ഥാന പ്രസിഡണ്ട് പി.സി. ചാക്കോ
ഉദ്ഘാടനം ചെയ്തു.  നിയുക്ത സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. എം.പി. അനിലിന് പരിപാടിയിൽ സ്വീകരണം നൽകി.  സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ  അഡ്വ: പി.എം. സുരേഷ് ബാബു, ലതിക സുഭാഷ് ,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ആർ. രാജൻ, എ .വി .വല്ലഭൻ , സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമൻ,  എൻ.സി.പി. ജില്ലാ സെക്രട്ടറി വന്ദന ഷാജു, അഷ്റഫ് പൊയിൽ, ജോണി കൈതമറ്റം, ബേബി പെരുമ്പിൽ, പി.സദാനന്ദൻ, പി.ഡി.ശശി., എ.കെ. രവി,  തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *