September 20, 2026

മുത്തങ്ങയിലും നെടുംപൊയിൽ ചുരത്തിലും ഗതാഗത തടസം .

0
IMG_20220802_075650.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മുത്തങ്ങ ദേശീയപാതയിലും നെടുംപൊയിൽ ചുരത്തിലും ഗതാഗത തടസം .മുത്തങ്ങ  ദേശീയ പാത 766 തകരപ്പാടിയിൽ വെളളം കയറി. ചുണ്ടക്കുനി കോളനിയിലെ അഞ്ച് കുടുംബങ്ങളെ ഫയർ ഫോഴ്സെത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
 നെടുംപൊയിൽ ചുരത്തിൽ സെമിനാരി കവലയ്ക്ക് സമീപം ഉരുൾപൊട്ടിയതോടെ ചുരത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിലച്ചു. പലയിടത്തും കല്ലും മണ്ണും റോഡിലേക്കിടിഞ്ഞ അവസ്ഥയിലാണ്. കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ പാൽച്ചുരം മാർഗം പോകേണ്ടതാണ്. കണ്ണൂരിലേക്കുള്ള കെ എസ് ആർ ടി സി സർവ്വീസ് ഇരിട്ടി വഴിയാണ് പോകുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *