July 16, 2026

മന്ത്രി ജി.ആര്‍ അനില്‍ വ്യാഴാഴ്ച ജില്ലയില്‍

0
IMG-20220802-WA00622.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ വ്യാഴാഴ്ച ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സമ്പുഷ്ടീകരിച്ച അരിയുടെ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. കല്‍പ്പറ്റയില്‍ പുതുതായി നിര്‍മ്മിച്ച സപ്ലൈകോ പി ഡി എസ് ഡിപ്പോയുടെ ഉദ്ഘാടനവും ഉപഭോക്ത്ൃ ബോധവല്‍ക്കരണ കലാജാഥയുടെ സംസ്ഥാന തല ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിക്കും. അഡ്വ.ടി സിദ്ദിഖ് എം.എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. രാഹുല്‍ ഗാന്ധി എം. പി ആശംസ സന്ദേശം നല്‍കും.ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *