September 21, 2026

ജില്ലയിൽ കുരങ്ങ് വസൂരി സംശയം; യുവതി ചികിത്സയിൽ

0
IMG-20220802-WA00722.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് ജില്ലയിലും കുരങ്ങു വസൂരിയെന്ന് സംശയം. രോഗലക്ഷണങ്ങളോടെ യുവതിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ജൂലൈ 15ന് യു.എ.ഇയില്‍ നിന്നും വന്ന പൂതാടി പഞ്ചായത്ത് പരിധിയിലെ 38 കാരിക്കാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. ശാരീരികാസ്വാസ്ഥ്യങ്ങളോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിക്ക് കുരങ്ങു വസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ശരീര സ്രവം പരിശോധനക്കായി ലാബിലേക്കയച്ചിട്ടുണ്ട്. പിന്നീട് കൂടുതല്‍ ചികിത്സക്കും നിരീക്ഷണത്തിനുമായി യുവതിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *