April 19, 2024

സപ്ലൈക്കോ ഗോഡൗൺ പണിതത് ചതുപ്പ് നിലത്തോ ?ആരോപണം ശക്തമാകുന്നു

0
Img 20220804 Wa00162.jpg
കൽപ്പറ്റ : കൽപ്പറ്റയിൽ വകുപ്പ് മന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന സപ്ലൈക്കോ പി ഡി എസ് ഗോഡൗണിന് കണ്ടെത്തിയ കെട്ടിടം ചതുപ്പ് പ്രദേശത്തെന്ന് ആരോപണം.
അശാസ്ത്രീയ രീതിയിലുള്ള സ്വകാര്യ ഗോഡൗണുകൾ ഏറ്റെടുക്കരുതെന്ന നാഷണൽ ഫുഡ് സേഫ്റ്റി അതോറിറ്റി മാനേജരുടെ നിർദ്ദേശങ്ങളെ മറി കടന്നാണ് ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ ചതുപ്പ് പ്രദേശത്തെ ഗോഡൗൺ ഏറ്റെടുത്തത് എന്നും ആക്ഷേപം. കൽപ്പറ്റയിലെ ബൈപ്പാസിനരുകിലാണ് ഭക്ഷ്യവകുപ്പുമന്ത്രി ജി.ആർ. അനിൽ ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന  പി.ഡി.എസ് ഗോഡൗൺ അരിയുൾപ്പടെയുള്ള ഭക്ഷ്യവസ്തുകൾ ശാസ്ത്രീയമായി കേടുകൂടാതെ സംഭരിക്കേണ്ട ഇടമാണ് ഈ ഗോഡൗൺ. എന്നാൽ ഇത്തരം മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് പുതിയ ഗോഡൗൺ ഏറ്റെടുത്തിട്ടുള്ളത്. ഗോഡൗൺ നിൽക്കുന്നതു തന്നെ ചതുപ്പ് പ്രദേശത്ത്. 2021 ൽ ഭക്ഷ്യമന്ത്രിയുടെ തന്നെ അധ്യക്ഷതയിൽ ചേർന്ന യോഗം അശാസ്ത്രീയമായ രീതിയിലുള്ള സ്വകാര്യ ഗോഡൗണുകൾ സംഭരണ കേന്ദ്രങ്ങളാക്കുന്നതിനുള്ള ഉടമ്പടികൾ എല്ലാം അടിയന്തിരമായി നിർത്തി വെക്കാൻ തീരുമാനിച്ചിട്ടും തോന്നും പടി ഒരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത സ്വകാര്യ ഗോഡൗണുകൾ ഏറ്റെടുക്കുന്നത്. തുടരുകയാണ്.
വൈത്തിരി താലൂക്ക് സപ്ലൈക്കോ ഡിപ്പോക്ക് വേണ്ടിയാണ് കൽപ്പറ്റ ബൈപ്പാസിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ഗോഡൗൺ ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തിൽ സർക്കാർ ലീസിനെടുത്തിരിക്കുന്നത്. എന്നാൽ പ്രസ്തുത ഗോഡൗൺ ഭക്ഷ്യസംഭരണ കേന്ദ്രമാക്കാൻ യോഗ്യമായത് അല്ലെന്ന് ചൂണ്ടികാണിച്ച് തൊഴിലാളികൾ കത്തു നൽകിയിട്ടും ഇതേറ്റെടുക്കുകയായിരുന്നു. അശാസ്ത്രീയമായ ഗോഡൗൺ ഭഷ്യസംഭരണത്തിന് പറ്റാത്തതാണെന്നാണ് വലിയൊരു വിഭാഗം തൊഴിലാളികളുടേയും ആരോപണം. എന്നാൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഇന്ന് ജില്ലയില്‍ നടത്താനിരുന്ന സന്ദര്‍ശനം മറ്റു കാരണങ്ങളാൽ മാറ്റിവെച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *