November 8, 2026

പേര്യ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു

0
IMG-20220804-WA00662.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പേര്യ: പേര്യ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചതായി വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഉരുൾപ്പൊട്ടി ഗതാഗതം മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഭാഗികമായി ഗതാഗത യോഗ്യമാക്കിയിരുന്നു. എന്നാൽ മഴ വീണ്ടും ശക്തി പ്രാപിച്ച സാഹചര്യത്തിലാണ് പേര്യ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് നിരോധനം. ചെറു വാഹനങ്ങൾ പാൽച്ചുരം വഴിയും ചരക്ക് വാഹനങ്ങളും മൾട്ടി ആക്സിൽ വാഹനങ്ങളും കുറ്റ്യാടി, താമരശ്ശേരി ചുരം വഴിയോ പോകേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *