August 6, 2026

കുഞ്ഞോം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൻ്റ നവീകരിച്ച പ്രീ – പ്രൈമറി കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു

0
IMG-20220805-WA00722.jpg
By ന്യൂസ് വയനാട് ബ്യൂറോ
 നിരവിൽപ്പുഴ: കുഞ്ഞോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻ്റെ നവീകരിച്ച പ്രീ-പ്രൈമറി കോംപ്ലക്സ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. നൂതന രീതിയിലുള്ള ശിശു സൗഹൃദ ഫർണ്ണിച്ചറുകളോടുക്കൂടിയുള്ള ആധുനിക പ്രീ – പ്രൈമറി കോംപ്ലക്സാണ് ജിം- ജാംസ് എന്ന പേരിൽ ഉദ്ഘാടനം ചെയ്തത്. നാട്ടുകാരുടെയും ,അധ്യാപകരുടെയും സഹകരണത്തോടു കൂടിയാണ് ഫർണ്ണിച്ചറുകൾ സംവിധാനിച്ചിരിക്കുന്നത്.
  തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.കെ ശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപകൻ പി.എം അബ്ദുറഹ്മാൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ മീനാക്ഷി രാമൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ തരേഷ് ,മെമ്പർമാരായ പ്രീത രാമൻ, വി.ടി അരവിന്ദാക്ഷൻ, പി.അസീസ് മാസ്റ്റർ, എം.മുസ്തഫ, ഷിജോ ജോർജ്, അബ്ദുൽ സമീർ മാസ്റ്റർ, ബഷീർ ടി.കെ, വിജയൻ മാസ്റ്റർ, ഖാലിദ് എൻ.കെ, ബിന്ദു ടീച്ചർ, നൗഫൽ സി.കെ എന്നിവർ സംസാരിച്ചു. പി. ടി.എ പ്രസിഡൻ്റ് ഷാജുമോൻ സ്വാഗത പ്രഭാഷണംനടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *