November 8, 2026

നായ്ക്കട്ടിക്ക് സമീപം ദേശീയപാതയില്‍ പിക്കപ്പ് ജീപ്പും ലോറിയും കൂട്ടിയിടിച്ചു

0
IMG-20220806-WA00172.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി:കോഴിക്കോട് -ബംഗളൂരു ദേശീയപാത 766ല്‍ നായ്ക്കട്ടിക്കു സമീപം പിക്കപ്പ് ജീപ്പും ലോറിയും കൂട്ടിയിടിച്ചു. ഇന്ന് രാവിലെയാണ് അപകടം. വാഹനങ്ങളിലുണ്ടായിരുന്നവര്‍ പരിക്കില്ലാതെ രക്ഷപെട്ടു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. കര്‍ണാടകയിലേക്ക് പോകുകയായിരുന്ന പിക്കപ്പ് ജീപ്പും കൊല്ലത്തേക്ക് അരിയുമായി വരികയായിരുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. ബത്തേരിയില്‍നിന്ന് പോലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *