April 20, 2024

ലോക ഫോട്ടോഗ്രഫി ദിനം :വിദ്യാർഥികൾക്കായി സെൽഫി മത്സരം

0
Img 20220809 084830.jpg
ബത്തേരി :ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി അൽഫോൺസാ ആർട്സ് ആന്റ് സയൻസ് കോളേജിലെ ടൂറിസം ഡിപ്പാർട്ട്മെന്റ് വയനാട് ജില്ലയിലെ പതിനഞ്ചു മുതൽ ഇരുപത്തിമൂന്ന്  വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കായി സെൽഫി മത്സരം സംഘടിപ്പിക്കുന്നു.
സെൽഫി,  വയനാട് ജില്ലയിലെ ഏതെങ്കിലും ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്നും എടുത്തതാകണം. 
ഫോട്ടോ അയക്കുന്ന ആളുടെ മുഖം വ്യക്തമാക്കണം. ഗ്രൂപ്പ് സെൽഫി അനുവദനീയമല്ല.
 ഒരു തരത്തിലും ഉള്ള എഡിറ്റിംഗും ഉണ്ടാകരുത്.
ക്യാമറഫോട്ടോ അനുവദനീയമല്ല.
എൻട്രികൾ ആഗസ്റ്റ് 19 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ.
ഫോട്ടോ അയക്കുന്നവർ പേരും വയസ്സും പഠിക്കുന്ന സ്ഥാപനത്തിന്റെ പേരും നിർബന്ധമായും ഉൾപ്പെടുത്തി 9539251387, 9961641737 എന്നീ നമ്പറുകളിലേക്ക് വാട്ട്സ്ആപ്പ് ചെയ്യുക.
ലഭിക്കുന്ന ഫോട്ടോകൾ ആഗസ്റ്റ് 20 മുതൽ ഡിപ്പാർട്ട്മെന്റിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്നതാണ്.
സെപ്റ്റംബർ 25ന് രാത്രി ഒമ്പത്  മണി വരെ ലഭിക്കുന്ന ലൈക്കുകൾ അടിസ്ഥാനമാക്കിയാണ് വിധി നിർണയിക്കുന്നത്.
സെപ്റ്റംബർ 26ന് ഫലപ്രഖ്യാപനം നടത്തുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9539251387, 9961641737, എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *