April 20, 2024

യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനചാരണം സംഘടിപ്പിച്ചു

0
Img 20220809 Wa01092.jpg
കൽപ്പറ്റ :ആഗസ്റ്റ് ഒൻമ്പത്  ക്വിറ്റ് ഇന്ത്യാ ദിനത്തിൽ  യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനം ജില്ലയിൽ വിപുലമായി ആചരിച്ചു. മണ്ഡലം തലങ്ങളിൽ പതാക ഉയർത്തൽ, പ്രതിഭകളെ ആദരിക്കൽ, സൗജന്യ ഫലവൃക്ഷ തൈ വിതരണം തുടങ്ങിയ പരിപാടികൾ സ്ഥാപകദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം കാര്യമ്പാടി ടൗണിൽ പതാക ഉയർത്തി ജില്ലാ പ്രസിഡൻ്റ് സംഷാദ് മരക്കാർ നിർവഹിച്ചു .ഫിന്നി കുര്യൻ, നീഷീദ്.കെ.വി, ബാദ്ഷ, ലിറാർ പറളിക്കുന്ന്, ഇഖ്ബാൽ, വിനായകൻ, ഹാരിസ്, ഷിബിന തുടങ്ങിയവർ സംസാരിച്ചു.
കൽപ്പറ്റയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹർഷൽ കോന്നാടൻ പതാക ഉയർത്തി. പുൽപ്പള്ളിയിൽ യൂത്ത് കോൺഗ്രസ്സ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം പ്രസിഡൻ്റ് സിജു പൗലോസ് പതാക ഉയർത്തി. പയ്യംപ്പള്ളി യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൻ ചെറൂരിൽ മണ്ഡലം പ്രസിഡൻറ് പ്രിയേഷ് തോമസ് പതാക ഉയർത്തി.മേപ്പാടി മണ്ഡലത്തിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അരുൺദേവ് മേപ്പാടി ടൗൺ സെന്ററിൽ പതാക ഉയർത്തി.മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രം ശുചീകരണം നടത്തുക്കയും ചെയ്തു. കാവുംമന്ദം എച്ച്.എസ് ൽ യുത്ത് കോൺഗ്രസ്സിൻ്റെ പതാക കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ പൊടിമറ്റത്തിൽ ഉയർത്തി .കണിയാമ്പറ്റയിൽ മണ്ഡലം പ്രസിഡൻ്റ് സജീവ് ചേമാടി പതാക ഉയർത്തി. തലപ്പുഴയിൽ മണ്ഡലം പ്രസിഡൻ്റ് നിധിൻ.പി.എം പതാക ഉയർത്തി, കുപ്പാടിത്തറ കുറുമണിയിൽ മണ്ഡലം പ്രസിഡൻ്റ് ജെസ്വിൻ പി.ജെ. പതാക ഉയർത്തി, എടവക മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം നല്ലൂർനാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് വിനോദ് തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഷിനു വടകര അധ്യക്ഷത വഹിച്ചു, മൂപ്പയ്നാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടത്തുവയലിൽ പ്രസിഡന്റ്‌ ജിനേഷ് വർഗീസ് പതാക ഉയർത്തി. തുടർന്ന് പ്രവർത്തകർ രക്തദാനവും നടത്തി.സുൽത്താൻ ബത്തേരിയിൽ മണ്ഡലം പ്രസിഡൻ്റ് യൂനിസ് അലി പതാക ഉയർത്തി. മീനങ്ങാടി മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടി ടൗണിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് റാട്ടക്കുണ്ട് പതാക ഉയർത്തി. വെങ്ങപ്പള്ളിയിൽ ആൽഫിൻ അമ്പാറയിൻ പതാക ഉയർത്തി.പൊഴുതനയിൻ മുനീർ പതാക ഉയർത്തി. വാളാട് സുബിൻ ജോസ് പതാക ഉയർത്തി. മുള്ളൻകൊല്ലിയിൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് വർഗ്ഗീസ് മുരിയൻകാവിൽ പതാക ഉയർത്തി, വെള്ളമുണ്ടയിൽ കെ.ശ്രീജിത്ത് പതാക ഉയർത്തി.അഞ്ചു കുന്ന് മണ്ഡലത്തിൽ റോബിൻ ഇലവുങ്കലും പനമരത്ത് സിബി നീർവാരവും പതാക ഉയർത്തി, കോട്ടത്തറയിൽ ,കോട്ടത്തറയിൽ വിനോജ് പതാക ഉയർത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *