June 6, 2026

വാഹനീയം അദാലത്ത് നാളെ : മന്ത്രി ആന്റണി രാജു പങ്കെടുക്കും

0
IMG-20220810-WA01082.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള ഓഫീസുകളില്‍ തീര്‍പ്പാകാതെയുള്ള അപേക്ഷകളിലും പരാതികളിലും ഉടനടി നടപടി സ്വീകരിക്കുന്നതിനായി നടത്തുന്ന ജില്ലാതല പരാതി പരിഹാര അദാലത്ത് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നാളെ (വ്യാഴം) രാവിലെ 10 ന് കളക്ട്രേറ്റ് ജില്ലാ ആസുത്രണ ഭവനില്‍ ഉദ്ഘാടനം ചെയ്യും. ടി. സിദ്ദിഖ് എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും തീര്‍പ്പാക്കാതെയുള്ള അപേക്ഷകളിലും മന്ത്രി അപേക്ഷകരുമായി നേരിട്ട് സംവദിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ഓണ്‍ലൈന്‍ ഫെസിലിറ്റേഷന്‍ സെന്ററും പ്രവര്‍ത്തിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *