June 26, 2026

കഞ്ചാവുമായി യുവാവിനെ പിടികൂടി

0
IMG-20220812-WA00032.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ : ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൽ നടത്തിയ തിരച്ചിലിൽ കല്‍പ്പറ്റ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ 
വിമല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ ജില്ലാ നാര്‍ക്കോട്ടിക്ക് സ്‌ക്വാഡുംകൽപ്പറ്റ പോലീസും മുട്ടില്‍ അമ്പുകുത്തി കോളനിക്ക് സമീപമുള്ള വീട്ടില്‍ നിന്നും 3.5 കിലോയോളം കഞ്ചാവുമായി സജീര്‍ (35 ) ,മുട്ടില്‍ അമ്പുകുത്തിയിൽ നിന്നും അറസ്റ്റ് ചെയ്തു. മയക്ക് മരുന്ന് വിരുദ്ധ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. 
ജൂനിയർ ഇന്‍സ്പെക്ടര്‍മാരായ മുനീര്‍, വിഷ്ണുരാജ്, സീനിയർ സിവിൽ പോലിസ് ഓഫിസർ അബ്ദുൽ മുബാറക്ക്, നൗഷാദ് തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *