June 6, 2026

ഹയർ സെക്കണ്ടറി തുല്യത പരീക്ഷ നാളെ മുതൽ ജില്ലയിൽ 435 പേർ പരീക്ഷയെഴുതും

0
IMG_20220812_172042.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ നാളെ ശനിയായഴ്ച ആരംഭിക്കും. ജില്ലയിൽ നാല് പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. സുൽത്താൻബത്തേരി സർവ്വജന ഹയർ സെക്കണ്ടറി സ്കൂൾ, കണിയാമ്പറ്റ ഹയർ സെക്കണ്ടറി സ്‌കൂൾ, കൽപ്പറ്റ ഹയർ സെക്കണ്ടറി സ്കൂൾ, മാനന്തവാടി ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ. ഹയർ സെക്കണ്ടറി ഒന്നാം വർഷ 204 പേരും രണ്ടാം വർഷം 231 പേരും  പരീക്ഷ എഴുതും 107പേർ പുരുഷൻമാരും 328സ്ത്രീകളുമാണ്. ഇവരിൽ 118പേർ പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവരും 12 പേർ പട്ടിക ജാതി  വിഭാഗത്തിലുള്ളവരും മൂന്ന് പേർ ഭിന്നശേഷിക്കാരുമാണ്. പരീക്ഷ ആഗസ്റ്റ് 20ന് അവസാനിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *