July 16, 2026

ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയം ഉദ്ഘാടനം; 501 സംഘാടക സമിതിയായി

0
IMG_20220814_170048.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ. ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയം ഉദ്ഘാടന സംഘാടക സമിതി രൂപീകരിച്ചു. കല്‍പ്പറ്റ മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന യോഗം കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മിറ്റിയംഗം കെ റഫീഖ് അധ്യക്ഷനായി. സെപ്തംബര്‍ ആദ്യവാരം സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി ജില്ലയിലാകെ കായിക മത്സരങ്ങള്‍, വിളംബര ജാഥകള്‍,  ദീപശിഖ പ്രയാണം, വ്യത്യസ്തമായ കായിക പരിപാടികള്‍ എന്നിവ നടക്കും. സംഘാടകസമിതി യോഗത്തില്‍ ജില്ലയിലെ വിവിധ മേഖലയിലുള്ളവര്‍ പങ്കെടുത്തു. സി.കെ ശശീന്ദ്രന്‍, പി ഗഗാറിന്‍, ഡി രാജന്‍, കെ സദാനന്ദന്‍, സുശാന്ത് മാത്യു സംസാരിച്ചു. സലിം കടവന്‍ സ്വാഗതവും എ.ടി ഷണ്മുഖന്‍ നന്ദിയും പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. രാഹുല്‍ ഗാന്ധി എം.പി, എം.എല്‍.എമാരായ ടി സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സി.കെ ശശീന്ദ്രന്‍, എം.വി ശ്രേയാംസ്‌കുമാര്‍, ജില്ലാ കലക്ടര്‍ എ ഗീത, പി.പി.പ കരീം, പി ഗഗാറിന്‍, എന്‍.ഡി അപ്പച്ചന്‍, വിജയന്‍ ചെറുകര, കെ.കെ ഹംസ, കെ സദാനന്ദന്‍, സി.എം ശവരാമന്‍ എന്നിവര്‍ രക്ഷാധികാരികളായ കമ്മിറ്റയാണ് പരിപാടിയുടെ വിജയത്തിന് ചുക്കാന്‍ പിടിക്കുക. കേയംതൊടി മുജീബ്(ചെയര്‍), ടി.കെ നസീമ, രേണുക, അജിത, സി.കെ ശിവരാമന്‍, ടി.ജെ ഐസക്ക്, എ.പി മുസ്തഫ, സരോജിനി ഓടമ്പം, ജൈന ജോയ്, അബു സലിം, പി.പി ആലി, കെ സുഗതന്‍, എ.പി ഹമീദ്, ശ്രീനിവാസന്‍, മുഹമ്മദാലി, ദിനേശന്‍, ഉമൈബ മൊയ്തീന്‍കുട്ടി, സനിത ജഗദീഷ്, ഇ ഹൈദ്രു, പ്രസന്നകുമാര്‍, സജീവന്‍, എ.കെ രാജേഷ്, വി.പി വര്‍ക്കി, റസാഖ് കല്‍പ്പറ്റ(വൈ.ചെയര്‍), എം മധു(ജന.കണ്‍), സലിം കടവന്‍, എ.ടി ശണ്‍മുഖന്‍, എം.ബി ബാബു, ഷിബു, പി.എം നാസര്‍, കെ.എം ഫ്രാന്‍സിസ്(കണ്‍്), കെ റഫീഖ്(ട്രഷ) എന്നിവരെയും തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *