IMG-20220816-WA00232.jpg

വാകേരി സ്കൂളിന് കസേരകൾ വിതരണം ചെയ്ത് എ.കെ.എസ്.ടി.യു


AdAdAd
വാകേരി : വാകേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എൽ.പി. വിഭാഗം കുട്ടികൾക്ക് ഓൾ കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ വയനാട് ജില്ലാ കമ്മിറ്റി കസേരകൾ വിതരണം ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി പൂതാടി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നടപ്പിലാക്കി വരുന്ന പങ്കാളിത്ത ഗ്രാമം (ഒപ്പം) പദ്ധതിയുടെ ഭാഗമായാണ് കസേരകൾ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് ഇരുളം ഡിവിഷൻ മെമ്പർ കലേഷ് സത്യാലയം ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ജിഷു സി.സി, പ്രിൻസിപ്പാൾ ലിജി സി.എം., എച്ച്.എം. സന്തോഷ്കുമാർ, സീനിയർ അസ്സിസ്റ്റന്റ് സിനിമോൾ എസ്.എസ്. എന്നിവർ ചേർന്ന് കസേരകൾ ഏറ്റുവാങ്ങി. സി.പി.ഐ. വാകേരി ലോക്കൽ അസ്സി. സെക്രട്ടറിയും മുൻ പി.ടി.എ പ്രസിഡന്റുമായ ഷാജി ചൊറുക്കാവിൽ, എ.കെ.എസ്.ടി.യു വയനാട് ജില്ലാ സെക്രട്ടറി ശ്രീജിത്ത് വാകേരി, ശ്രീദേവി എ.ആർ. എന്നിവർ സന്നിഹിതരായിരുന്നു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.