August 6, 2026

എം.എസ്.എസ്.കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്: സര്‍ക്കാര്‍ ഭരണാനുമതിയും എന്‍.ഒ.സി.യും ലഭിച്ചു

0
IMG-20220816-WA00222.jpg
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ : മാനന്തവാടി നിയോജക മണ്ഡലത്തിലെ വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ തരുവണയില്‍ പുതുതായി ആരംഭിക്കുന്ന എം.എസ്.എസ്.കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് സംസ്ഥാന സര്‍ക്കാറിന്റെ ഭരണാനുമതിയും എന്‍.ഒ.സി.യും ലഭിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാലക്ക് കീഴില്‍ അനുമതി ലഭിച്ച കോളേജ് ഈ അധ്യയന വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കും.
ബി.എ.ഇംഗ്ലീഷ്,ബി.എ.ഇക്കണോമിക്‌സ്, ബി.കോം.ഫിനാന്‍സ്, ബി.എസ്.സി.സൈക്കോളജി, ബി.ബി.എ തുടങ്ങി അഞ്ച് കോഴ്‌സുകള്‍ക്കാണ് അനുമതി ലഭിച്ചത്. എം.എസ്.എസ് -പൊയിലൂര്‍ ഉന്നത വിദ്യാഭ്യാസ വിദ്യാഭ്യാസ പദ്ധതിയുടെ ആദ്യസംരംഭമാണിത്. സി.പി.കുഞ്ഞിമുഹമ്മദ് ചെയര്‍മാനും വി.പി.അബൂബക്കര്‍ ഹാജി പൊയിലൂര്‍ വൈസ് ചെയര്‍മാനുമായ കമ്മിറ്റിയാണ് വിദ്യാഭ്യാസ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. വിദ്യാഭ്യാസ-ജീവകാരുണ്യ-സാമൂഹ്യ-സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ 41 വര്‍ഷമായി നിരന്തരം ഇടപെടുന്ന എം.എസ്.എസിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല്‍പതോളം സ്ഥാപനങ്ങള്‍ നടത്തിവരുന്നുണ്ട്.
ജില്ലയുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയില്‍ ഇടപെടുന്നതിന്റെ ഭാഗമായി എം.എസ്.എസ്.സംസ്ഥാന കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിന് പൊയിലൂര്‍.വി.പി.അബൂബക്കര്‍ ഹാജി എം.എസ്.എസിന് സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഉന്നത വിദ്യാഭ്യാസ കോംപ്ലക്‌സ് ഉയരുന്നത്. നിര്‍ദ്ദിഷ്ട സ്ഥലമായ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന് പുറമെ പരിസര ഗ്രാമപഞ്ചായത്തുകളിലും നിലവില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്. ന്യൂനപക്ഷങ്ങളും പ്രത്യേകിച്ച് പിന്നാക്ക ന്യൂനപക്ഷങ്ങളും തൊഴിലാളികളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരും വിവിധ ഗോത്ര വിഭാഗങ്ങളും കൂടുതലായുള്ള പ്രദേശത്താണ് വിദ്യാഭ്യാസ ഉന്നതി ലക്ഷ്യം വെച്ച് എം.എസ്.എസ്.ഉന്നത വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമിടുന്നത്.വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ 7/4 ലുള്ള താല്‍കാലിക കെട്ടിടത്തിലാണ് ഈ അധ്യയന വര്‍ഷം കോളേജ് തുടങ്ങുന്നത്. അടുത്ത വര്‍ഷം തരുവണ ആറുവാളിലെ എം.എസ്.എസ്-പൊയിലൂര്‍ ഉന്നത വിദ്യാഭ്യാസ കോംപ്ലക്‌സിലായിരിക്കും കോളേജ് പ്രവര്‍ത്തിക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *