March 28, 2024

കൽപ്പറ്റ സർവ്വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ സമാപനം നാളെ

0
Img 20220816 Wa00242.jpg

കൽപ്പറ്റ: ഒരു വർഷമായി നടന്നു വന്ന 
കൽപ്പറ്റ സർവ്വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ സമാപനം നാളെ ( 17 ബുധൻ ) നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
1921ൽ പ്രവർത്തനമാരംഭിച്ച കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് 100 പ്രവർത്തന വർഷങ്ങൾ പിന്നിട്ടു 2021 ആഗസ്റ്റ് 17ന് സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ ആണ് ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്. ഒരു വർഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങൾ ആഗസ്റ്റ് 17ന് സമാപിക്കും.ശതാബ്ദി ആഘോഷങ്ങൾക്കായി രാഹുൽ ഗാന്ധി എം.പി, മുൻ എംപി എം വി ശ്രേയാംസ്കുമാർ, ടി സിദ്ദീഖ് എംഎൽഎ, സഹകരണ ക്ഷേമ ബോർഡ് വൈസ് ചെയർമാൻ  സി കെ ശശീന്ദ്രൻ, കേരള ബാങ്ക് ഡയറക്ടർ പി ഗഗാറിൻ, ബാങ്ക് പ്രസിഡൻറ് ടി സുരേഷ് ചന്ദ്രൻ എന്നിവർ രക്ഷാധികാരികളായുള്ള സ്വാഗതസംഘത്തിൻറെ ചെയർമാൻ, കൽപറ്റ നഗരസഭ ചെയർമാൻ കൂടിയായ കേയംതൊടി മുജീബ് ആണ്. വർക്കിംഗ് ചെയർമാനായി വൈസ് പ്രസിഡണ്ട് ഇ കെ ബിജുജനും ജനറൽ കൺവീനറായി സെക്രട്ടറി എം പി ജോണും പ്രവർത്തിക്കുന്നു.
.ടി.സുരേഷ് ചന്ദ്രൻ പ്രസിഡണ്ടായുള്ള ഒമ്പതംഗ ഭരണസമിതിയാണ് നിലവിലുള്ളത്. സ്ഥിരം ജീവനക്കാർ, കലയൻ ഏജന്റ്മാൻ, കണ്ടിജൻസി ജീവനക്കാർ ഉൾപ്പെടെ 40 പേർ ബാങ്കിൽ ജോലി ചെയ്യുന്നു. മുപ്പതിനായിരത്തിലേറെ അംഗങ്ങളുള്ള ബാങ്ക്, കഴിഞ്ഞ 46 വർഷമായി തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുകയാണ്. ഇക്കാലയളവിൽ എ ക്ലാസ് അംഗങ്ങൾക്ക് ലാഭവിഹിതവും നൽകി വരുന്നു.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കർഷകസംഗമം, നിക്ഷേപകസംഗമം, വ്യാപാരിസംഗമം, വനിതാസംഗമം, യുവജനസംഗമം എന്നിവ സംഘപ്പിച്ചു. കൽപറ്റ നഗരസഭയിലെ 28 വാർഡുകളിലായി 58 വനിതാ സ്വാശ്രയ സംഘങ്ങൾ രൂപീകരിച്ചു. സംഘത്തിൽ അംഗങ്ങളായ വനിതകൾക്ക് നേരിട്ടും സംഘങ്ങൾക്കും വായ്പകൾ നൽകി വരുന്നു. ചിട്ടിക്ക് സമാനമായ വ്യവസ്ഥകളുള്ള ശതാബ്ദി നിക്ഷേപ പദ്ധതികൾ ആരംഭിച്ചു. ഒട്ടും പലിശ ഇല്ലാത്ത സ്വർണപണയ വായ്പ നിത്വനിധി നിക്ഷേപത്തിൻറെ ഉറപ്പിൽ ബാങ്കിൽ വരാതെ തന്നെ 25000 രൂപ വരെയുള്ള സ്പീഡ് ലോൺ പദ്ധതി എന്നിവയും ആരംഭിച്ചു.
പലിശരഹിത കാർഷിക വായ്പയായി ഒരാൾക്ക് പരമാവധി 3 ലക്ഷം രൂപ വരെ നൽകുന്നുണ്ട്. ഈയിനത്തിൽ പത്തു കോടിയിലധികം രൂപ ഇതിനകം വിതരണം ചെയ്തു. ഇടപാടുകാർക്കായി ക്യു ആർ കാഷ് സംവിധാനം ഒരുക്കി. ബാങ്കിലെ അംഗങ്ങൾക്കായി മൊബൈൽ ബാങ്കിംഗിനുള്ള സൗകര്യം ഇക്കാലയളവിലാണ് ഏർപ്പെടുത്തിയത്. അംഗങ്ങൾക്കായി സഹകരണ ഇ സേവ കേന്ദ്രം ബാങ്കിൻറെ പ്രധാന കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. 1576 പുതിയ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ കഴിഞ്ഞു. കൽപറ്റ നഗരസഭയിലെ വിവിധ സ്കൂളുകളിൽ ശതാബ്ദി മരങ്ങൾ നട്ടു. ശതാബ്ദിയുടെ ഭാഗമായി നഗരസഭയിലെ ഹൈസ്കൂളുകളിൽ നിന്നും എസ്എസ്എൽസി വിജയിച്ച നഗരസഭയിലെ താമസക്കാരായ മികച്ച ബഹുമുഖ പ്രതിഭക്കുള്ള ശതാബ്ദി എൻഡോവ്മെൻറ് എർപ്പെടുത്തി. പ്രത്യേക മേഖലയിൽ സവിശേഷ മികവ് പുലർത്തുന്ന പ്രതിഭക്കുള്ള സെന്ററിനറി മെമ്മോറിയൽ ഹോണർ എല്ലാ വർഷവും നൽകാൻ തീരുമാനിച്ചു. ഈ വർഷം കാർഷിക മേഖലയിലെ നേട്ടങ്ങൾക്കാണ് അവാർഡ്.
ശതാബ്ദി ആഘോഷ സമാപന സമ്മേളനം ബാങ്ക് ഓഡിറ്റോറിയത്തിൽ 17ന് (ബുധൻ) 2.30ന് സഹകരണ ക്ഷേമ ബോർഡ് വൈസ്ചെയർമാൻ
 സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മികച്ച വില നൽകിയും ഇടത്തട്ട് ഒഴിവാക്കിയും കാർഷികോൽപ്പന്നങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് സ്വീകരിച്ച് വിപണനം നടത്തുന്നതിനായി ഒരുകോടി രൂപ മുതൽമുടക്കിൽ ആരംഭിക്കുന്ന മൾട്ടി സർവീസ് സെന്ററിന്റെ പ്രഖ്യാപനവും നിർമ്മാണ ഉദ്ഘാടനവും കേരള ബാങ്ക് ഡയറക്ടർ പി ഗഗാറിൻ നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ കേയംതൊടി മുജീബ് അധ്യക്ഷത വഹിക്കും. സിദ്ദീഖ് എം എൽ എ മുഖ്യപ്രഭാഷണം നടത്തും. ബാങ്കിലെ മുതിർന്ന അംഗത്തെയും മുതിർന്ന ഇടപാടുകാരനെയും ചടങ്ങിൽ ആദരിക്കും. ഇന്ന് വൈകുന്നേരം കൽപ്പറ്റ ടൗണിൽ ശതാബ്ദി സമാപന വിളംബര ജാഥ നടത്തുന്നുണ്ട്.
കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ കെയം തൊടി മുജീബ്, ബാങ്ക് വൈസ് പ്രസിഡണ്ട് ഇ.കെ.ബിജുജൻ, ബാങ്ക് ഡയറക്ടർ പി.പി.അനിത ടീച്ചർ, സെക്രട്ടറി എം.പി. സ ജോൺ, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *