April 20, 2024

ഗോത്രസാരഥി പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ അകറ്റും

0
Img 20220817 Wa00522.jpg
ബത്തേരി: ഗോത്രസാരഥി പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ അകറ്റുമെന്ന് സുല്‍ത്താന്‍ ബത്തേരി നഗരസഭ. വിദൂരവും ദുര്‍ഘടവുമായ പട്ടിക വര്‍ഗ സങ്കേതങ്ങളില്‍നിന്ന് വിദ്യാര്‍ത്ഥികളെ ഏറ്റവും അടുത്തുള്ള സ്‌കൂളില്‍ എത്തിക്കുന്നതിനായി മാത്രം പട്ടിക വര്‍ഗ വികസന വകുപ്പുമായി ചേര്‍ന്ന് ഏറ്റെടുത്തു നടത്തുന്ന പദ്ധതിയാണ് ഗോത്രസാരഥി. നഗരസഭാ പരിധിയിലെ പല കോളനികളും പട്ടികവര്‍ഗ വികസന വകുപ്പ് അംഗീകരിച്ചു നല്‍കിയ ലിസ്റ്റില്‍ നിന്നും പുറത്തായത് കോവിഡിന് ശേഷം ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ഹാജറിനെ ബാധിച്ചിട്ടുണ്ട്. കോവിഡ് കാലഘട്ടത്തില്‍ നഗരസഭ മുഴുവന്‍ കോളനികളിലും ഗോത്രസാരഥി പദ്ധതി നടപ്പാക്കിയിരുന്നു. മുനിസിപ്പല്‍ എഡ്യൂക്കേഷന്‍ കമ്മിറ്റി യോഗത്തില്‍ പ്രധാനാദ്ധ്യാപകര്‍ ആവശ്യപെട്ടത് പ്രകാരം നഗരസഭ ഈ വിഷയം ചര്‍ച്ച ചെയ്യുകയും മുഴുവന്‍ കോളനികളും അംഗീകരിച്ചു കിട്ടാന്‍ ആവിശ്യമായ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും ചെയര്‍മാന്‍ ടി കെ രമേശ് അറിയിച്ചു.സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളില്‍ വെച്ച് നടന്ന മുനിസിപ്പല്‍ എഡ്യൂക്കേഷന്‍ കമ്മിറ്റി യോഗം ചെയര്‍മാന്‍ ടി കെ രമേശ് ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടോം ജോസ് , അധ്യക്ഷത വഹിച്ചു . ബത്തേരി എ ഇ ഒ എബ്രഹാം ടി , പി ടി എ പ്രസിഡന്റ് അബ്ദുല്‍അസീസ് മാടാല, എം ഈ സി കണ്‍വീനര്‍ അബ്ദുള്‍നാസര്‍ പി എ , എച് എം ജിജി ജേക്കബ് , സി ആര്‍ സി കോ ഓര്‍ഡിനേറ്റര്‍ അനീഷ എം എന്നിവര്‍ സംസാരിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *