July 17, 2026

വൈത്തിരി ഗ്രാമപഞ്ചായത്തിൽ കർഷക ദിനം ആചരിച്ചു

0
IMG-20220818-WA00042.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി :ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് വൈത്തിരി ഗ്രാമപഞ്ചായത്തിൽ കർഷക ദിനാഘോഷവും മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും നടന്നു.
സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കർഷക ദിനാചരണത്തിന്റെ ഉദ്ഘാടനം പൂക്കോട് കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.എം ആർ ശശീന്ദ്രനാഥ് നിർവ്വഹിച്ചു.
ചടങ്ങിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.വി വിജേഷ് അധ്യക്ഷനായി.
വൈത്തിരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സർവീസ് സഹകരണ ബാങ്ക് ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.യൂത്ത് പ്രോഗ്രാം കൃഷി ഡെപ്യൂട്ടി ഡയറക്ടർ രാജി വർഗീസ് പദ്ധതി വിശദീകരിച്ചു.
പച്ചക്കറി കൃഷി വികസന പദ്ധതി കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ. മമ്മുട്ടി മുഖ്യപ്രഭാഷണം നടത്തി.
സമ്മിശ്ര കർഷകൻ, ജൈവ കർഷകൻ, മുതിർന്ന കർഷകൻ, ക്ഷീര കർഷകൻ, വനിതാ കർഷക, കർഷക തൊഴിലാളി, വിദ്യാർത്ഥി കർഷകൻ, എസ് സി എസ് ടി കർഷകൻ, യുവ കർഷകൻ എന്നീ കാറ്റഗറികളിൽ പഞ്ചായത്തിലെ വാർഡുകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു.
പരിപാടിയോടാനുബന്ധിച്ചു കുട്ടികളുടെ നാടൻപാട്ട്, കാർഷിക പ്രശ്നോത്തരി എന്നീ പരിപാടികളും നടത്തി.
വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷ ജ്യോതിദാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.സി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഉഷ കുമാരി എൽസി ജോർജ്ജ് , വൈത്തിരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി കെ.കെ തോമസ്, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ഒ.ജിനിഷ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. ഒ ദേവസി, സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ വി വേലായുധൻ, ക്ഷീര സംഘം പ്രസിഡൻറ് പി.എ ദേവസി, കൃഷി ഓഫീസർ കെ.വി ശാലിനി, കൃഷി അസിസ്റ്റൻറ് റ്റി എ ബിജി മോൾ , വാർഡ് മെമ്പർമാർ , രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *