IMG_20220819_135650.jpg

വൈത്തിരി നിവാസികളുടെ ഉറക്കം കെടുത്തി ആനകളുടെ വിളയാട്ടം


AdAdAd
വൈത്തിരി:ആന ശല്യത്തിൽ നിന്ന് മുക്തമാകാതെ പഴയ വൈത്തിരി നിവാസികൾ .വർഷങ്ങളായിട്ട് പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ഈ പ്രശ്നത്തിന് നാളിതുവരെയായി ഒരു ശാശ്വത  പരിഹാരവുമായിട്ടില്ലെന്ന് പ്രദേശത്തെ ജനങ്ങൾ പറയുന്നു.കഴിഞ്ഞ ദിവസം രാത്രിയിലാണ് ഏറ്റവും ഒടുവിലായി ആനകൾ പ്രദേശത്ത് എത്തിയത്.ഒരു കുട്ടിയാന ഉൾപ്പെടെ ഏഴ് ആനകളാണ് കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് എത്തിയത്.ചാരിറ്റി പള്ളിയുടെ പരിസരത്തു കൂടി കടന്നു വന്ന ആനകൾ പഴയ വൈത്തിരി അങ്ങാടിക്ക് സമീപമുള്ള കുരിശു പള്ളിയുടെ സമീപത്ത് എത്തിപ്രദേശത്തെ ജനങ്ങളെ ഏറെ ഭീതിയിലാഴ്ത്തിയിരുന്നു .ആനകൾ ഇറങ്ങിയ ഉടനെ പഞ്ചായത്ത് മെമ്പർ ജയപ്രകാശ് ഇടപെട്ട് പ്രദേശത്തെ ജന്നങ്ങളെ സോഷ്യൽ മീഡിയ വഴി വിവരം അറിയിക്കുകയും ഫോറെസ്റ്റ് വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തതിനാൽ വലിയ ദുരന്തമില്ലാതെ ഇവ മണിക്കൂറുകൾക്ക് ശേഷം കാടുകളിലേക്ക് പോയി.
നിരവധി കുടുംബങ്ങൾ വസിക്കുന്ന ഇവിടെങ്ങളിൽ ആന ശല്യം കാരണം ജനങ്ങൾ ഭയത്തോടെയാണ് കഴിയുന്നത്.
    പലപ്പോഴും രാത്രികാലങ്ങളിലാണ് ആന  ഇറങ്ങുന്നത് എന്നതിനാൽ പ്രദേശത്തെ  പലർക്കും അത്യാവശ്യ കാര്യങ്ങൾക്കും മറ്റും പുറത്തു പോകാൻ സാധിക്കാത്ത അവസ്ഥയാണ്.പലപ്പോഴും ആനകളുടെ അഴിഞ്ഞാട്ടം കാരണം വാഹനങ്ങൾ വഴിയിലിട്ട് ഓടി മറയേണ്ട അവസ്ഥ വരെ ഉണ്ടാകാറുണ്ടെന്ന് പഴയ വൈത്തിരി ആളുകൾ  പറയുന്നു.സ്ഥിരമായി   ഫോറെസ്റ്റ് വകുപ്പിന്റെ രാത്രികാല പെട്രോളിംഗ് ഇല്ലാത്തതാണ് ആനകൾ കൂട്ടത്തോടെ ജനവാസമേഖലകളിലേക്ക് ഇറങ്ങിവരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.അതേ സമയം ആവിശ്യത്തിന് ജീവനക്കാർ ഈ വകുപ്പിൽ ഇല്ലാത്തത് കാരണം അധിക ചുമതല,ഉള്ള ജീവനക്കാരുടെ മേൽ കെട്ടിവെക്കുന്നത് മൂലം പലപ്പോഴും ജീവനക്കാർക്ക് പ്രയാസമാണെന്ന  ആക്ഷേപവുമുണ്ട്.
   പഴയ വൈത്തിരിയിലെ വട്ടപ്പാറ,മുള്ളൻപാറ,ചാരിറ്റി എന്നി പ്രദേശങ്ങളിലാണ് ആനകളുടെ സന്നിധ്യം   ഇടയ്ക്കിടെ കണ്ടുവരുന്നത് .തെരുവു വിളക്കുകൾ സ്ഥാപിക്കാനും രാത്രികാല പെട്രോളിങ്‌ ശക്തമാക്കാനുമെല്ലാം പ്രദേശത്തെ ജനങ്ങളുമായി നടത്തിയ ചർച്ചയിൽ വൈത്തിരി പഞ്ചായത്ത് ഭരണ സമിതിയും ഫോറെസ്റ്റ് വകുപ്പും മാസങ്ങൾക്കു മുമ്പ് തീരുമാനത്തിൽ എത്തിയിരുന്നു.പക്ഷെ അതൊന്നും ശാശ്വതമായ  പരിഹാരമാകുന്നില്ല എന്ന് തെളിയിക്കുന്നതാണ് ജനവാസ മേഖലകളിൽ കൂടെയുള്ള ആനകളുടെ വിളയാട്ടം സൂചിപ്പിക്കുന്നത്.
   വെള്ളവും ഇഷ്ട്ട വിഭവങ്ങളും തേടി കാട് വിട്ടിറങ്ങുന്ന ഇവ ജനങ്ങളുടെ ഉറക്കം കെടുത്തുന്നതോടൊപ്പം ചോര നീരാക്കിയുണ്ടാക്കിയ വാഴ,പയർ,തെങ്ങ് തുടങ്ങിയ കൃഷികൾ നിമിഷ നേരം കൊണ്ടാണ് നശിപ്പിക്കുന്നത്.അതോടെ പലരുടെയും വർഷങ്ങളുടെ അദ്ധ്വാനം നിമിഷ നേരം കൊണ്ട് നിലം പൊത്തുകയാണ്.പലരും ബാങ്കിൽ നിന്ന്  ലോൺ എടുത്തും പലരിൽ നിന്നും വായ്‌പ്പ എടുത്തുമാണ് കൃഷിയിറക്കുന്നത്ത്.ഇത്തരത്തിലുള്ള നിരവധി ആളുകളുടെ പല കൃഷികളും വൈത്തിരി പ്രദേശത്ത് പലപ്പോഴായി കാട്ടാന അടക്കമുള്ള വന്യ ജീവികൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.നാളിത് വരെയായി സർക്കാറിൽ നിന്ന് ഒരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്ന് പ്രദേശത്തെ പല കർഷകരും വേദനയോടെ പറയുന്നു.
   കാടുകളിൽ ആനകൾക്ക് കുടിക്കാനുള്ള നീരുറവകളും കരിമ്പ് പോലോത്ത ആനകളുടെ  ഭക്ഷ്യ വസ്തുക്കളും വെച്ചുപിടിപ്പിക്കുകയാണെങ്കിൽ ആന  നാട്ടിൻ പുറങ്ങളിൽ ഇറങ്ങി വിഹരിക്കുന്നത് ഒരു പരിധി വരെ കുറക്കാൻ സാധിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.ഇതിനായി സംസ്ഥാന സർക്കാറും പഞ്ചായത്തുമെല്ലാം കൈ കോർത്താൽ സാധിക്കും. വന്യ മൃഗ ശല്യം തടയാൻ വേണ്ട പദ്ധതികൾ വകുപ്പ് ചുമതല വഹിക്കുന്ന വനം മന്ത്രി ജില്ലയിലെത്തിയപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും  അവ വേണ്ട രൂപത്തിൽ വിനിയോഗിക്കാൻ കൂടി ബന്ധപ്പെട്ടവർ ശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു.
    ഏതായാലും ആന അടക്കമുള്ള വന്യ ജീവികളെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ഓടിക്കാനുള്ള ശാശ്വതമായ  തീരുമാനങ്ങളാണ് അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത് എന്നാണ് പ്രദേശ വാസികളുടെ അഭിപ്രായം.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.