October 11, 2026

മൂപ്പൈനാട് പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ കലാജാഥ സംഘടിപ്പിച്ചു

0
IMG_20220820_112255.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഐ എസ് എ ജീവൻ ജ്യോതിയുടെ നേതൃത്വത്തിൽ മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലം എന്ന വിഷയത്തെ ആസ്പദമാക്കി തെരുവ് നാടകം,നാടൻപാട്ട് എന്നിവ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം വടുവഞ്ചാൽ ബസ് സ്റ്റാൻഡിൽ വെച്ച് മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ കെ റഫീഖ്  നിർവഹിച്ചു. മൂപ്പൈനാട് ബസ് സ്റ്റാൻഡ്, റിപ്പൺ സ്കൂൾ,അരപ്പറ്റ സി.എം.എസ്. സ്കൂൾ, നെടുങ്കരണ, റിപ്പൺ പുതുക്കാട്, തിനപ്പുരം, താഴെ അരപ്പറ്റ എന്നിവിടങ്ങളിൽ പരിപാടി നടത്തി. പരിപാടിയിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌  അജിത ചന്ദ്രൻ, വാർഡ് മെമ്പർ ശശീന്ദ്രൻ, മറ്റ് വാർഡ് മെമ്പർമാർ, ജീവൻജ്യോതി എക്സിക്യൂട്ടീവ് ഡയറക്ടർ  പി എം പത്രോസ്, സാമൂഹിക പ്രവർത്തകൻ  ജെയിംസ് എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *