June 26, 2026

ഭരണഘടന പഠന ക്ലബ്ബിന് തുടക്കം കുറിച്ചു

0
IMG-20220822-WA00552.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെറുകര: വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തില്‍ സ്‌കൂളുകളുടെയും വായനശാലകളുടെയും പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന വേദിയായ ഭരണഘടന പഠന ക്ലബ്ബിന് തുടക്കമായി. അഡ്വ. പി. ചാത്തുകുട്ടി ഭണഘടനയുടെ പതിപ്പ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മംഗലശ്ശേരി മാധവന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം അമ്മദ് കൊടുവേരി, അഡ്വ. മിഥുന്‍ ബാബു, അഡ്വ. അബ്ദുള്‍ സത്താര്‍, അഡ്വ. അഫ്‌സല്‍ അലി, എം.ജെ ഷിബി, പ്രേംരാജ് ചെറുകര, സുഫിയാന്‍ വി.പി തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *