November 8, 2026

ചുവട് യൂത്ത് കോണ്ഗ്രസ് നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു

0
IMG_20220823_085007.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തരിയോട് :രാജ്യവും പാർട്ടിയും പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ കോൺഗ്രസിന് യുവാക്കളിലാണ് പ്രതീക്ഷയുള്ളതെന്നും എല്ലാ ദിവസവും വീട്ടിൽ വന്നു തന്നെ കാണുന്നവരെ ഉയർത്താനല്ല, പോസ്റ്ററൊട്ടിച്ചും തല്ലുകൊണ്ടും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ സംരക്ഷിക്കാൻ പാർട്ടി നേതാക്കൾ മുൻകെയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വീഡി സതീശൻ അഭിപ്രായപ്പെട്ടു. യുത്ത് കോണ്ഗ്രസ് കൽപറ്റ നിയോജക മണ്ഡലം കമ്മിറ്റി തരിയോട് കർലാട് ചിറയിൽ വെച്ച്‌ രണ്ടു ദിവസമായി സംഘടിപ്പിക്കുന്ന ചുവട്  നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ക്യാമ്പിന് കൽപറ്റ നിയോജകമണ്ഡലം പ്രസിഡന്റ് ജിജോ പൊടിമറ്റം അധ്യക്ഷത വഹിച്ചു.കൽപറ്റ നിയോജകമണ്ഡലം എം.എൽ.എ ടി സിദ്ദിക്ക് മുഖ്യപ്രഭാഷണം നടത്തി.ഡിസിസി  പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ,യുത്ത് കോണ്ഗ്രസ് ജില്ല പ്രസിഡന്റ് ഷംഷാദ് മരക്കാർ, കെ പി സി സി ജനറൽ സെക്രട്ടറി കെ കെ എബ്രഹാം , പി പി ആലി ,തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി ഷിബു,തമിഴ്നാട് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അസ്ബക്ക് ഇടലത്ത്. ചേരങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി ഏലിയാസ്, പി.കെ അബ്ദുൽ റഹ്‌മാൻ,നിജേഷ് അരവിന്ദ്,എം.എ ജോസഫ്,എബിൻ മുട്ടപള്ളി,ഷാജി വട്ടത്തതാറ,ഷിന്റോ സ്കറിയ എന്നിവർ സംസാരിച്ചു.ഫോട്ടോ,യൂത്ത് കോൺഗ്രസ് കൽപറ്റ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചുവട് നേതൃത്വ പഠന ക്യാമ്പ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *