സ്വകാര്യ ബസ്സിൽ പിക്കപ്പ് ജീപ്പിടിച്ചു: നാല് പേര്‍ക്ക് പരിക്ക്
കാട്ടിക്കുളം:സ്വകാര്യ ബസ്സില്‍ പിക്കപ്പ് ജീപ്പിടിച്ച് നാല് പേര്‍ക്ക് പരിക്ക്.മാനന്തവാടി കാട്ടിക്കുളം റോഡില്‍ മജിസ്‌ട്രേറ്റ് കവലയ്ക്ക് സമീപം വച്ചാണ് അപകടം. തിരുനെല്ലിയില്‍ നിന്നും മാനന്തവാടിക്ക് വരുന്ന ശ്രീഹരി ബസ്സും, എതിരെ വന്ന പിക്കപ്പുമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിൽ ബസ് ഡ്രൈവര്‍ പനവല്ലി കോമത്ത് സുരേഷ് (39 ), പനവല്ലി സ്വദേശിനി സോണിയ (39) എന്നിവർക്കും പിക്കപ്പിലുണ്ടായിരുന്ന ഇരിട്ടി പൂളക്കുറ്റി സ്വദേശി അഖില്‍ (26), കണിച്ചാര്‍ സ്വദേശി സജി ( 51) എന്നിവർക്കുമാണ് പരിക്കേറ്റത്.ഇവർ വയനാട് മെഡിക്കല്‍ കോളേജിലും മാനന്തവാടി സെന്റ് ജോസഫ്‌സ് ആശുപത്രിയിലും ചികിത്സ തേടി.ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.





Leave a Reply