April 25, 2024

സുസ്ഥിര വികസന ലക്ഷ്യം പഞ്ചാബ് ശില്പശാലയിൽ എടവക പ്രസിഡണ്ട് പങ്കെടുത്തു

0
Img 20220824 080454.jpg
എടവക: ഐക്യരാഷ്ട്ര സഭ മുന്നോട്ടുവച്ച ഗ്രാമീണ മേഖലയിൽ നേടേണ്ട സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാർ ദേശീയ തലത്തിൽ സംഘടിപ്പിച്ച  ശില്പശാലയിൽ കേരളത്തെ പ്രതിനിധീകരിച്ച് എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും അസോസിയേഷൻ ജില്ലാ പ്രസിഡണ്ടുമായ എച്ച്.ബി. പ്രദീപ് മാസ്റ്റർ പങ്കെടുത്തു.
   പഞ്ചാബിലെ മൊഹാലി സിറക്പൂരിൽ വെച്ചു നടന്ന ദ്വിദിന ദേശീയ ശില്പശാലയിൽ കേരളത്തിൽ നിന്നും പത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരും തദ്ദേശ സ്വയം ഭരണ വകുപ്പിലെ അഞ്ച് ഉന്നതതല ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഐക്യരാഷ്ട്ര സഭ മുന്നോട്ടുവച്ച പതിനേഴ് സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഗ്രാമ പഞ്ചായത്തുകൾ വഴി നേടിയെടുക്കുവാൻ സാധിക്കുന്ന ആറാമത്തെ ലക്ഷ്യമായ ' ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളിലുള്ള സ്വയം പര്യാപ്തത' എന്ന വിഷയത്തിലൂന്നി വിജയം കൈവരിച്ച ഗ്രാമ പഞ്ചായത്തുകളുടെ  അവതരണങ്ങളും ചർച്ചകളും സംഘടിപ്പിക്കപ്പെട്ടു. 
കേരളത്തിന്റെ പ്രതിനിധി സംഘം ബുധനാഴ്ച നാട്ടിലേക്ക് യാത്ര തിരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *