October 12, 2026

വെള്ളമുണ്ട സർവ്വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷത്തിന് ഒരുങ്ങുന്നു

0
IMG_20220824_080220.jpg
By ന്യൂസ് വയനാട് ബ്യൂറോ
 വെള്ളമുണ്ട : 1921ൽ ഐക്യ നാണയ സംഘമായി പ്രവർത്തനം ആരംഭിച്ച് പിന്നീട് സർവ്വീസ് സഹകരണ ബാങ്കായി മാറി 100 വർഷം പൂർത്തിയാകുന്ന വെള്ളമുണ്ട സർവീസ് സഹകരണ ബാങ്ക് ഒരു വർഷം നീണ്ട് നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ വിപുലമായി നടത്തുവാൻ തീരുമാനിച്ചു. ഉൽഘാടന സമ്മേളനം ,നവീകരിച്ച കെട്ടിട സൗകര്യം, കോൺഫറൻസ് ഹാൾ, പുതിയ വിവിധ തരം ബ്രാഞ്ചുകൾ, സൂപ്പർ മാർക്കറ്റ്, കർഷക മേളകൾ, സെമിനാറുകൾ, തൊഴിൽ പരിശീലനങ്ങൾ, നവീകരിച്ച കർഷക സേവന കേന്ദ്രം, നൂതന വായ്പ പദ്ധതികൾ,സമാപന സമ്മേളനങ്ങൾ തുടങ്ങിയ പരിപാടികൾ ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കുവാൻ തീരുമാനിച്ചു. ശതാബ്ദി ആഘോഷ സ്വാഗത സംഘം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു.ബാങ്ക് പ്രസിഡണ്ട് പാറക്കമമ്മൂട്ടി അദ്ധ്യക്ഷത വഹിച്ചു.
രാഹുൽ ഗാഡി എം.പി ,ഒ.ആർ.കേളു  എം.എൽ.എ. എന്നിവർ മുഖ്യരക്ഷാധികാരികളും പാറക്കമമ്മൂട്ടി (ചെയർമാൻ), കെ.എം.മുരളീധരൻ (കൺവീനർ), കെ.കെ.സി.റഫീക്ക് (വർക്കിംഗ് കൺവീനർ), എം.ജെ.ചാക്കോ (ട്രഷറർ) എന്നിവരടങ്ങുന്ന 101 അംഗ സ്വാഗത സംഘം തെരഞ്ഞെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *