March 29, 2024

മദ്യ- മയക്കു മരുന്ന് കടത്തിന് തടയിടാൻ എക്സൈസ് ടീമിനൊപ്പം ഇനി സ്നിഫർ ഡോഗുമുണ്ടാകും

0
Img 20220824 182820.jpg
കൽപ്പറ്റ : സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കടത്ത് വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന എക്സൈസ് ഇൻറലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓണക്കാലത്ത് മദ്യ/ മയക്കുമരുന്ന്  വിതരണവും വ്യാപനവും തടയുക എന്ന ലക്ഷ്യവുമായി
ജില്ലയിൽ പരിശോധനകൾ കർശനമാക്കി എക്സൈസ്. പോലീസ് ഡോഗ് സ്ക്വാഡുമായി സഹകരിച്ച് സംയുക്തമായി ജില്ലയിലെ അതിർത്തി  ചെക്പോസ്റ്റുകളിലും , കൊറിയർ സ്ഥാപനങ്ങളിലും പരിശോധന നടത്തി. മയക്കുമരുന്ന് കണ്ടെത്താൻ  പരിശീലനം ലഭിച്ച പോലീസ് സ്നിഫർ  ഡോഗ് ബ്രൂണോ യെ ഉപയോഗിച്ചാണ് പരിശോധനകൾ നടത്തുന്നത്.
മുത്തങ്ങ ചെക്ക്പോസ്റ്റിലും, കർണാടക അതിർത്തിയിലും, അന്തർസംസ്ഥാന ബസുകളിലും , ചരക്ക് വാഹനങ്ങളിലും പരിശോധന നടത്തി. നിയമ വിരുദ്ധമായി കടത്തിയ പുകയില ഉൽപന്നങ്ങൾ കണ്ടെത്തി.
പാർസൽ മാർഗം മയക്കുമരുന്നും പുകയില ഉൽപന്നങ്ങളും കടത്തുന്നുവെന്ന വിവരത്തെ തുടർന്ന് ജില്ലയിലെ പാർസൽ സ്ഥാപനങ്ങളിലും സ്നിഫർ ഡോഗ്‌ ബ്രൂണോയെ ഉപയോഗിച്ച് പരിശോധന നടത്തി. വയനാട് ജില്ലാ എൻഫോഴ്സ്മെന്റ് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ  അബൂബക്കർ സിദ്ദിഖ് അവർകളുടെ  നേതൃത്വത്തിൽ  നാർക്കോട്ടിക് സ്ക്വാഡ് ,  വയനാട് എക്സൈസ് ഇൻറലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്നിവർ സംയുക്തമായിട്ടാണ് പരിശോധനകൾ നടത്തിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *