March 29, 2024

വയലില്‍ മേയാന്‍ വിട്ട പശുവിനെ കടുവ ആക്രമിച്ച് കൊന്നു

0
Img 20220825 Wa00032.jpg
പുല്‍പ്പള്ളി: ചേകാടി ചന്ദ്രോത്ത് വയലില്‍ മേയാന്‍ വിട്ട പശുവിനെ കടുവ ആക്രമിച്ച് കൊന്നു. ചന്ദ്രോത്ത് കൃഷ്ണന്റെ ആറ് വയസ് പ്രായമുള്ള പശുവിനെയാണ് ആക്രമിച്ച് കടുവ കൊന്നത്. വയലില്‍ പണിയെടുത്ത് കൊണ്ടിരുന്നവര്‍ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴക്കും കടുവ പശുവിനെ ഉപേക്ഷിച്ച് വനത്തിനുള്ളിലേക്ക് കയറി പോവുകയായിരുന്നു. വനത്തില്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഗ്രാമമാണ് ചന്ദ്രോത്ത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി കടുവയാണെന്ന് സ്ഥിരീകരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *