September 19, 2026

മാഞ്ഞു പോയ സൈൻ ബോഡ് ; മാനന്തവാടിയിലെ വൺ വേ തെറ്റിക്കുന്നത് പതിവാകുന്നു

0
IMG_20220825_104921.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ജില്ലയിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ മാനന്തവാടിയിലെ വൺ വേ സൈൻ ബോഡ് കാണ്മാനില്ല. മൈസൂർ റോഡിലുള്ള ബോഡുകൾ മാഞ്ഞുപോയിട്ട് വർഷങ്ങൾ പിന്നിടുമ്പോൾ   വൺ വേ നിയമങ്ങൾ ലംഗിക്കുന്നത് പാതിവാകുന്നു. പരിചയമുള്ള യാത്രികർ വൺ വേയിലൂടെ തന്നെ യാത്ര ചെയ്യുമ്പോൾ അന്തർസംസ്ഥാന വാഹനങ്ങൾ ധാരാളം കടന്നു വരുന്ന റോഡിൽ പലപ്പോഴും സൈൻ ബോഡ് കാണാൻ കഴിയാതെ റോഡ് ക്രോസ് ചെയ്ത് മുന്നോട്ട് പോവുന്നു. ഇത് പലപ്പോഴും അപകടങ്ങൾക്കും കാരണമാവാറുണ്ട്. എത്രയും പെട്ടന്നു അധികൃതർ വേണ്ട നടപടി സ്വീകരിക്കാത്ത പക്ഷം ഇത് വലിയ അപകടങ്ങൾക്ക്‌ കാരണമാവും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *