October 11, 2026

ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ മത്സര പരീക്ഷ പരിശീലനം നടത്തി

0
IMG_20220825_163621.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട് ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും, വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗവും, മാനന്തവാടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ന്റെയും  സംയുക്ത ആഭിമുഖ്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു മാസം ദിവസം നീണ്ടു നില്‍ക്കുന്ന പി.എസ്.സി ഉള്‍പ്പെടെയുള്ള മത്സര പരീക്ഷ പരിശീലനം നടത്തി. മാനന്തവാടി  താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ ബി.ഡി.അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി.പി ബാലകൃഷ്ണന്‍  മുഖ്യപ്രഭാഷണം നടത്തി. മുന്‍ കാലത്തെ മല്‍സര പരീക്ഷ പരിശീലന പരിപാടിയില്‍ പങ്കെടുത്ത് ജോലി ലഭിച്ച  കെ.സലീനയെ  യോഗത്തില്‍ ആദരിച്ചു. വൊക്കേഷണല്‍ ഗൈഡന്‍സ് ഓഫീസര്‍ അജിത്ത് ജോണ്‍, സുല്‍ത്താന്‍ ബത്തേരി എംപ്ലോയ്‌മെന്റ് ഓഫീസര്‍   കെ.ആലികോയ  എന്നിവര്‍  ആശംസ പ്രസംഗം നടത്തി. മാനന്തവാടി എംപ്ലോയ്‌മെന്റ് ഓഫീസ് ഇ.മനോജ് സ്വാഗതം ആശംസിച്ചു. ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍  ഷിജുമോഹന്‍ നന്ദി പ്രകാശിപ്പിച്ചു.  ഉദ്ഘാടന ചടങ്ങിനു ശേഷം  ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി ആരംഭിച്ചു.  മാനന്തവാടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അന്‍മ്പതോളം ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് തുടങ്ങിയ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *