August 6, 2026

പ്രോത്സാഹന ധനസഹായം : അപേക്ഷ ക്ഷണിച്ചു

0
GridArt_20220518_1659499262.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : 2022-23 വര്‍ഷം എസ്.എസ്.എല്‍.സി , പ്ലസ് ടു, ഡിഗ്രി, പി .ജി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളില്‍ നിന്നും പ്രോത്സാഹനധന സഹായത്തിന് അപേക്ഷ ക്ഷണിച്ചു. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കോഴ്‌സ്, ലഭിച്ച മാര്‍ക്ക്/ ഗ്രേഡ്, ഇ-മെയില്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നീ വിവരങ്ങള്‍ അടങ്ങിയ അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെയും ജാതി സര്‍ട്ടിഫിക്കറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം സപ്തംബര്‍ 30 ന് മുന്‍പായി സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിലോ, പൂതാടി, പുല്‍പ്പള്ളി, ബത്തേരി, നൂല്‍പ്പുഴ, ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04936 221074
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *