April 19, 2024

ജില്ലയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു

0
Img 20220830 Wa00202.jpg
കൽപ്പറ്റ : ജില്ലയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു. സെപ്റ്റംബർ ആദ്യവാരം നടത്താനാണ് മുൻപ്  തീരുമാനിച്ചത്. വയനാട് ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിച്ചു.ട്രേഡ് യൂണിയന്‍ പ്രതിനിധികളും ബസ്സ് ഉടമകളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരമുണ്ടായത്. ഇതനുസരിച്ച് അടിസ്ഥാന ശമ്പളത്തില്‍ നിലവിലുള്ളതില്‍ നിന്നും 40 രൂപ വര്‍ധനവും  കളക്ഷന്‍ ബത്തയില്‍ നിലവിലുള്ളതില്‍ നിന്നും ഒരു രൂപയുടെ വര്‍ധനവുമാണ് സെപ്റ്റംബർ ഒന്ന്  മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.ബോണസ് 10500 രൂപയായി നിശ്ചയിച്ചു. ഓണത്തിന് ആദ്യ ഗഡു 4000 രൂപ വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു.ചര്‍ച്ചയില്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികളായ എംസ് സുരേഷ് ബാബു,കെബിവിനോദ് – സിഐടിയു ,പി പിആലി, കെഎം വര്‍ഗ്ഗീസ് ഐഎന്‍ടിയുസി,പികെ അച്ചുതന്‍,കെഎം സന്തോഷ് കുമാര്‍, സികെസുരേന്ദ്രന്‍  ബിഎംഎസ്, ബസ്സ് ഉടമസ്ഥ സംഘടനയെ പ്രതിനിധീകരിച്ച്‌ കെപി ഹരിദാസ്, രഞ്ജിത് കുമാര്‍, പികെ രാജശേഖരന്‍ എന്നിവർ പങ്കെടുത്തു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *