തോണിച്ചാൽ ശ്രീ മലക്കാരി ശിവക്ഷേത്രം ഗണേശോത്സവം ഓഗസ്ത് 31 മുതൽ സെപ്തംബർ രണ്ട് വരെ

മാനന്തവാടി : തോണിച്ചാൽ ശ്രീ മലക്കാരി ശിവക്ഷേത്രം ഗണേശോത്സവം ഓഗസ്ത് 31 മുതൽ സെപ്തംബർ രണ്ട് വരെ നടക്കും.ആദ്യമായി നടക്കുന്ന ഗണേശോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ആഗസ്ത് 31 ന് പുലർച്ചെ ഗണപതി ഹോമം, ഗണപതി വിഗ്രഹപ്രതിഷ്ഠ, വിശേഷാൽ പൂജകൾ നടക്കും. സെപ്തംബർ ഒന്നിന് വിശേഷാൽ പൂജകൾ, സെപ്തംബർ രണ്ടിന് പുലർച്ചെ മഹാഗണപതി ഹോമം, ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം മൂന്ന് മണിയോടെ വാദ്യഘോഷത്തോടെ ക്ഷേത്ര സന്നിധിയിൽ നിന്നും ഗണേശ നിമഞ്ജന ഘോഷയാത്ര ആരംഭിച്ച്
മാനന്തവാടി നഗരം ചുറ്റി താഴയങ്ങാടി മാരിയമ്മൻ ക്ഷേത്ര സമീപം പുഴയിൽ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യും. ഭക്തിഗാന ഡിജെയുടെയും നാസിക് ഡോളിന്റെയും അകമ്പടിയോടെയാണ് നിമഞ്ജന ഘോഷയാത്ര നടക്കുകയെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ അഖിൽ പ്രേം സി, പി.എം മഹേഷ്, പി.ബാലകൃഷ്ണൻ , വി.ജി.തുളസീദാസ്, സി.കെ.ശശിധരൻ, പി.വി.സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply