ജനപ്രതിനിധികളെയും ഉന്നത ഉദ്യോഗസ്ഥരെയും ഫോണിൽ വിളിച്ച് അസഭ്യം പറയുന്ന യുവാവ് പിടിയിൽ

കൽപ്പറ്റ : ഉന്നത പോലിസ് ഉദ്യോഗസ്ഥരെയും, ജില്ലാ കലക്ടർ മാരെയും, രാഷ്ട്രീയ പ്രവർത്തകരെയും നമ്പർ സ്പൂഫ് ചെയ്ത് അസഭ്യ വർഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കുന്നംകുളം മരത്തൻക്കോട് സ്വദേശിയും സോഷ്യൽ മീഡിയയിൽ മാർലി എന്ന വിളിപേരുള്ള ഹബീബ് റഹ്മാൻ (29 ) എന്ന യുവാവാണ് പോലീസിന്റെ പിടിയിലായത് . നിരവധി വിദ്യാർഥികളെയും യുവാക്കളെയും ഉൾപ്പെട്ടുത്തി വ്യാജ നമ്പറുകൾ ഉപയോഗിച്ച് വാട്സ് ആപ്പ് ഗ്രൂപ്പുകൾ നിർമിച്ച് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുകയും, പരസ്പരം പോർവിളികളും തെറിവിളികളും നടത്തുന്ന ഗ്രൂപ്പുകളിൽ നിന്നും തനിക്കും തന്റെ സുഹൃത്തുക്കൾക്കുമെതിരെ പോർവിളികൾ നടത്തുന്നവരുടെ നമ്പർ ഒരു പ്രേത്യേക കോൾ ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്പൂഫ് ചെയ്ത് വിദേശത്തിരുന്ന് എം എൽ എയും എംപി യും ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരെയും ജില്ലാ കളക്ട്ടർമാരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും വിളിച്ച് അസഭ്യഭാഷയിൽ സംസാരിക്കുകയും ഭീഷണി പ്പെടുത്തുകയുമാണ് പ്രതി ചെയ്തിരുന്നത്. ഇത്തരം കോളുകൾ റികോർഡ് ചെയ്ത് എതിരാളികൾക്ക് അയച്ച് കൊടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സൈബർ പോലിസിന് തന്നെ ഒരിക്കലും കണ്ടെത്താൻ കഴിയില്ല എന്ന് പ്രതി വാട്സ് ആപ്പ് ഗ്രൂപ്പുകളിലും യൂറ്റൂബ് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരപ്പിച്ചിരിപ്പിച്ചിരിന്നു. നാലു മാസത്തോളം പ്രതിയുടെ നിക്കങ്ങൾ വയനാട് സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആയിരുന്ന ജീജീഷ് പി കെ യുടെ നേത്യത്വത്തിൽ സൈബർ സെല്ലിലെയും, സൈബർ പോലീസ് സ്റ്റേഷനിലെയും എസ് സി പി ഓമാരായ ഷുക്കൂർ, ബിജിത്ത് ലാൽ, സി പി ഓ മാരായ മുഹമ്മദ് സക്കറിയ,രഞ്ജിത്, പ്രവീൺ,കിരൺ, ജിനോജ് എന്നിവരടങ്ങുന്ന പ്രത്യേക സംഘം സസൂക്ഷ്മം നിരീക്ഷിച്ച് പ്രതി നാട്ടിൽ എത്തുന്ന വിവരം മനസ്സിലാക്കി മറ്റു ജില്ലകളെ കൂടി എകോപിപ്പിച്ച് പ്രതിയെ വലയിലാക്കുകയായിരുന്നു. നാട്ടിൽ എത്തിയ ഇയാൾ പിടിക്കപ്പെടാതിരിക്കാൻ ഇന്ത്യൻ നമ്പർ ഒന്നും തന്നെ ഉപയോഗിച്ചിരിന്നില്ല. നിലവിൽ ഇയാൾകെതിരെ കാസർഗോഡ് കണ്ണൂർ എറണാകുളം എന്നി ജില്ലകളിൽ കേസുകൾ ഉണ്ട് മറ്റു ജില്ലകളിൽ കേസുകൾ നിലവിൽ ഉണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.വ്യാജ വാട്സ് ആപ്പ് നമ്പറുക്കൾ ഉപയോഗിച്ച് വിദ്യാർഥികളും മുതിർന്നവരും ഇത്തരം ഗ്രൂപ്പുകളിൽ വ്യാപകമായി അംഗമാക്കുന്നത് പോലീസ് നീരിക്ഷിച്ച് വരികയാണ്.



Leave a Reply