വയനാടിന്റെ മികച്ച സംവിധായിക അവാർഡും ക്യാഷ് അവാർഡും കൈമാറി :യൂത്ത് ഫ്രണ്ട് ബി

കൽപ്പറ്റ : വയനാടിന്റെ മികച്ച സംവിധായിക അവാർഡും ക്യാഷ് അവാർഡും കൈമാറി. വയനാട്ടിലെ സംവിധായിക ആതിരാ വയനാടിനെ കലാമൂല്യമുള്ള മികച്ച ഡോക്യുമെന്ററികൾ ചെയ്തതിന്റെ മികവിൽ വയനാടിന്റെ മികച്ച സംവിധായിക അവാർഡും ക്യാഷ് അവാർഡും കേരള യൂത്ത് ഫ്രണ്ട് ബി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകി.ജില്ലാ പ്രസിഡണ്ട് ശ്യാം, ജനറൽ സെക്രട്ടറി വിഗേഷ് എന്നിവർ ചേർന്നാണ് അവാർഡ് കൈമാറിയത് .



Leave a Reply