April 30, 2024

മെഡിക്കല്‍ കോളേജ് ഭൂമി എറ്റെടുക്കല്‍; ലഭിച്ചത് നാല് അപേക്ഷകള്‍.

0

വയനാട് മെഡിക്കല്‍ കോളേജിന് ഭൂമി എറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ചത് നാല് അപേക്ഷകള്‍. വൈത്തിരി ആയിഷ പ്ലാന്റേഷന്‍സ്, മേപ്പാടി കുറിച്യാര്‍മല പ്ലാന്റേഷന്‍സ്, കല്‍പ്പറ്റ എല്‍സ്റ്റന്‍ ടീ എസ്റ്റേറ്റ്, ചുണ്ടേല്‍ ചേലോട് എസ്‌റ്റേറ്റിലെയും ഉടമകളാണ്  മെഡിക്കല്‍ കോളേജിനായി ഭൂമി നല്‍കാന്‍ തയ്യാറായി അപേക്ഷ സമര്‍പ്പിച്ചത്. വിട്ടുനല്‍കുന്ന 50 എക്കര്‍ ഭൂമിയില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന ഭാഗത്തിന്റെ സ്‌കെച്ച് തയ്യാറാക്കി  സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍  ഭൂവുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.  നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് ഭൂമിയില്‍ വിദഗ്ധ സംഘം പരിശോധന നടത്തും.  ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ ഭൂമി എറ്റെടുക്കലുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എഡിഎം കെ.അജീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *