ലോകയുവജന ദിനത്തിൽ സമാധാന നടത്തം സംഘടിപ്പിക്കും.
കെ.സി.വൈ.എം മാനന്തവാടി രൂപതയും ചുങ്കക്കുന്ന് മേഖലയും സംയുക്തമായി ലോകയുവജന ദിനത്തിൽ സമാധാന നടത്തം സംഘടിപ്പിക്കും മതത്തിന്റെ പേരിലുള്ള അക്രമത്തിനും ഭീകരവാദത്തിനെതിരെയും മതേതരത്വം സംരക്ഷിക്കുക എന്ന മുദ്രാവാക്യ ഉയർത്തി ആയിരത്തോളം യുവജനങ്ങൾ സമാധാനനടത്തത്തിൽ പങ്ക് ചേരുമെന്ന് രുപതാ ഭാരവാഹികൾ അറിയിച്ചു. ജൂലൈ 7 ഞായറാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്ക് ചുങ്കക്കുന്ന് ഫെറോന ദേവാലയത്തിൽ നടക്കുന്ന പരിപാടി ചുങ്കക്കുന്ന് ഫെറോന വികാരി ഫാ. വിൻസെന്റ് കളപ്പുര ഉദ്ഘാടനം ചെയ്യും
Leave a Reply