ബാലികയെ പീഡിപ്പിച്ച വൃദ്ധന് ജീവപര്യന്തം ശിക്ഷ വിധിച്ച് പോക്സോ കോടതി.
കൽപ്പറ്റ:
ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വൃദ്ധന് വയനാട് ജില്ലാ പോക്സോ കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചു. കൽപ്പറ്റക്കടുത്ത് കാക്കവയൽ പന്തളംകുന്നിൽ വെളളാപ്പളളിൽ അച്ചുതൻ (69)നാണ് ജീവപര്യന്തം കഠിനതടവിനും വിവിധ വകുപ്പുകളിലായി ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. കുട്ടികൾക്കുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പ്രത്യേക കോടതി(പോക്സോ കോടതി) ജഡ്ജ് കെ.രാമകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.
മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത് .പീഡനത്തിനെതിരെ കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ മീനങ്ങാടി സി .ഐ . എം വി പഴനിയുടെ നേതൃത്വത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപ്പത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം ജി സിന്ധു ഹാജരായി.





Leave a Reply