August 14, 2026

കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ മാർച്ചും ധർണ്ണയും ജൂലായ് 18 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:                       കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കും, കേരളത്തോടുള്ള അവഗണനക്കെതിരെയും, പി.എഫ്.ആർ- ഡി- എനിയമം  പിൻവലിക്കുക, കേരള സർക്കാരിന്റെ ജനപക്ഷ നിലപാടുകൾക്ക് കരുത്തു പകരുക, ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക ,വർഗ്ഗീയതയെ ചെറുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷനു മുമ്പിൽ ജൂലായ് 18 വ്യാഴാഴ്ച നടത്തുന്ന മാർച്ചും ധർണ്ണയും വൻപിച്ച വിജയമാക്കാൻ കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മറ്റി തീരുമാനിച്ചു. യോഗത്തിൽ കെ.ആനന്ദൻ അധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി ടി.കെ അബ്ദുൾ ഗഫൂർ റിപ്പോർട്ടും സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് അജയകുമാർ മേൽ കമ്മിറ്റ തീരുമാന ങ്ങളും വിശദീകരിച്ചു മഹേഷ് കുമാർ  ,മനോജ് എം.കെ, ശ്രീനിവാസൻ സി.ആർ, സേതുമാധവൻ, ജീവൻ ജോൺസ്, സുബ്രഹ്മണ്യൻ, ടി.ബി സന്തോഷ്.ആൻറണി ജോസഫ്, ദിലീപ് കുമാർ, എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *