May 3, 2024

കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു.

0
Img 8097.jpg
മീനങ്ങാടി. :  വയനാട് ജില്ലാ എംപ്ളോയ്മെൻറ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്, എസ്.എൽ.സി, പ്ളസ് ടു കഴിഞ്ഞുള്ള ഉപരിപഠന സാധ്യതകളെക്കുറിച്ചും   ഒരു കരിയർ രൂപപ്പെടുത്തുന്നത്  സംബസിച്ചുമുള്ള ശില്പശാല മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു., എംപ്ളോയ്മെന്റ് വകുപ്പിന്റെ ശില്പശാലയുടെ ജില്ലാതല ഉദ്ഘാടനം ബത്തേരി നിയോജക മണ്ഡലം എം.എൽ.എ .  ഐ.സി. ബാലകൃഷ്ണൻ നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.ടി.ബിനു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ഇൻചാർജ്ജ് ഡോ: ബാവ കെ. പാലുകുന്ന് മുഖ്യ പ്രഭാഷണം നടത്തി.  മദർ പി.ടി.എ പ്രസിഡണ്ട് മിനി സജു ആശംസകൾ അർപ്പിച്ചു ജില്ലാ എംപ്ളോയ്മെൻറ് ഓഫീസർ എം.ആർ. രവികുമാർ സ്വാഗതവും എംപ്ളോയ്മെന്റ് ഓഫീസർ കെ. ആലിക്കോയ നന്ദിയും രേഖപ്പെടുത്തി.

   ജില്ലയിലെ പ്രമുഖ കരിയർ ഗുരു  കെ.എച്ച് ജെറീഷ് ക്ലാസ്സുകൾ നയിച്ചു. ജൂനിയർ എംപ്ളോയ്മെന്റ് ഓഫീസർ എം.ജെ അനുമോദ്, ടി. നൗഫൽ എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *