July 17, 2026

സംരംഭകത്വ വികസന ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു

0
IMG_20190720_172207.jpg
By ന്യൂസ് വയനാട് ബ്യൂറോ
സംരംഭകത്വ വികസന ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു.           മീനങ്ങാടി:  യുവ സംരംഭകരെ കണ്ടെത്തുന്നതിനും, സാമൂഹിക അവബോധം വളർത്തുന്നതിനുമായി സംസ്ഥാന വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ രൂപം നൽകിയ സംരംഭകത്വ വികസന ക്ലബ്ബ് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തനം തുടങ്ങി. സംസ്ഥാനത്തെ തെരെഞ്ഞെടുക്കപ്പെട്ട കോളേജുകളിലും, ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിലുമാണ് ക്ലബ്ബ് പ്രവർത്തിക്കുക. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി. പ്രേംരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.ടി.ബിനു അധ്യക്ഷത വഹിച്ചു.ഡോ.ബാവ കെ.പാലുകുന്ന്, എം.കെ.രാജേന്ദ്രൻ, കെ.എൻ ഇന്ദ്രൻ, ടി.എം .ഹൈറുദ്ദീൻ, മിനി സാജു, ഫായിസ് അസ്ലം, വർഷ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.കോഴിക്കോട് എൻ.ഐ.ടി വിദ്യാർഥി കെ.കെ.സഞ്ജയ് ക്ലാസ്സെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *