July 17, 2026

സമൃദ്ധി ഉപജീവന കേന്ദ്രം കൽപ്പറ്റയിൽ ആരംഭിച്ചു

0
05.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: നഗരസഭ എൻ യു എൽ എം പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ പഴയ ബസ് സ്റ്റാന്റിൽ സമൃദ്ധി ഉപജീവന കേന്ദ്രം ആരംഭിച്ചു. കുടുംബശ്രീ അംഗങ്ങൾക്ക് ഉപജീവന മാർഗ്ഗം കണ്ടെത്തുന്നതിനുള്ള കേന്ദ്രമായി ആരംഭിക്കുന്ന സമൃദ്ധി വിപണ കേന്ദ്രം സി.കെ.ശശീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ സനിതാ ജഗദീഷ് അധ്യക്ഷത വഹിച്ചു.നഗരസഭയിലെ കുടുംബശ്രീ അംഗങ്ങളുടെ ഉത്പന്ന സേവനങ്ങൾ ലഭ്യമാക്കാനും നഗരസഭയിലെ താമസക്കാർക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സഹായവും യുവതീ യുവാക്കൾക്ക് നൈപുണ്യ പരിശീലനവും തൊഴിൽ കണ്ടെത്തുന്നതിനള്ള സഹായവും സമൃദ്ധിയിലൂടെ ലക്ഷ്യമിടുന്നു.നഗരസഭാ സെക്രട്ടറി കെ.ജി.രവീന്ദ്രൻ, കൗൺസിലർ അജി ബഷീർ, സി ഡി എസ് ചെയർപേഴ്സൺ സഫിയ അസീസ്, കുടുംബശ്രീ എഡിഎം സി കെ.എ.ഹാരീസ്, പി.കെ.സലീം, പി.ബദറുദ്ദീൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *