April 26, 2026

വിദ്യാര്‍ഥി രാഷ്രീയം സര്‍ഗാത്മകമാകണം. എസ് എസ് എഫ്

0
wyd-SSF-Farooqe-Naeemi-SPEECH.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വിദ്യാര്‍ഥി രാഷ്ട്രീയം വഴി മാറി സഞ്ചരിക്കുന്നത് ഗൗരവപൂര്‍വ്വം നോക്കികാണേണ്ടതുണ്ടെന്ന് എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി. പ്രത്യയശാസ്ത്രപരമോ നിര്‍മാണാത്മകമോ യാതൊരു ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടമില്ലാത്ത വിധം കാമ്പസുകള്‍ അരാഷ്ട്രീയമായിത്തീരുന്നത് ആശങ്കാജനകമാണ്.കക്ഷിരാഷ്ട്രീയ സ്വാര്‍ത്ഥതകള്‍ക്ക് പുറത്താണ് അക്രമ രാഷ്ട്രീയം കലാലയങ്ങളില്‍ അധീശത്വം നേടുന്നത്.എന്നാല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ കൊലപാതക ശ്രമത്തെ തുടര്‍ന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തെ അപ്പാടെ നിരോധിക്കണമെന്ന വാദഗതികള്‍ അംഗീകരിക്കാനാവില്ല. അത് വിദ്യാര്‍ഥി ജീവിതത്തെ കൂടുതല്‍ അരാജകത്വത്തിലേക്ക് നയിക്കുകയേ ഉള്ളൂ. അക്രമ രാഷ്ട്രീയത്തെയും ജനാധിപത്യ വിരുദ്ധതകളെയും സര്‍ക്കാര്‍ നിലവിലെ നിയമങ്ങള്‍ കൊണ്ട് നേരിടണം. പഴകിപ്പുളിച്ചതും ക്രിയാത്മകമല്ലാത്തതുമായ സമര രീതികള്‍ കൊണ്ടല്ല അക്രമ രാഷ്ട്രീയത്തെ എതിര്‍ക്കേണ്ടത്.പകരം വിദ്യാര്‍ഥിത്വത്തെ കൂടുതല്‍ സര്‍ഗാത്മകമാക്കുകയാണ് പരിഹാരം.അധികാര ഹുങ്കിനെയും ജനാധിപത്യ വിരുദ്ധതയെയും തീക്ഷ്ണമായ സര്‍ഗ വിചാരങ്ങള്‍ കൊണ്ട് നേരിടണം.നേരിന്റെ രാഷ്ട്രീയം കൊണ്ട് വിദ്യാര്‍ഥി ബോധ മണ്ഡലം മാറ്റിപ്പണിയുകയെന്നതാണ് എസ്.എസ്.എഫ് ലക്ഷ്യമിടുന്നത്.'നടപ്പു രീതികളല്ല, നേരിന്റെ രാഷ്ട്രീയം' എന്ന പ്രമേയം ചര്‍ച്ച ചെയ്ത് സംസ്ഥാനത്തെ 106 ഡിവിഷനുകളില്‍ എസ്.എസ്.എഫ് വിദ്യാര്‍ഥി സമ്മേളനങ്ങള്‍ നടത്തും.മാനന്തവാടിയില്‍ നടന്ന സംസ്ഥാന നേതൃസംഗമത്തില്‍ എസ്.എസ്.എഫ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ.പി.എ.മുഹമ്മദ് ഫാറൂഖ് നഈമിയാണ് സമ്മേളനപ്രഖ്യാപനം നിര്‍വ്വഹിച്ചത്.നവംബര്‍,ഡിസംബര്‍ മാസങ്ങളിലായി സമ്മേളനം നടക്കും.  ടി.എ.അലി അക്ബര്‍, എം.അബ്ദുല്‍ മജീദ്, സി.കെ.റാഷിദ് ബുഖാരി, എ.പി.മുഹമ്മദ് അശ്ഹര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *