കമ്പിളി പുതപ്പ് അടിച്ചു മാറ്റി: രണ്ട് മോഷ്ടാക്കൾ പോലീസ് പിടിയിൽ.
കമ്പിളി പുതപ്പ് അടിച്ചു മാറ്റി: രണ്ട് മോഷ്ടാക്കൾ പോലീസ് പിടിയിൽ
മാനന്തവാടി:
കമ്പിളി പുതപ്പ് അടിച്ചു മാറ്റി. രണ്ട് മോഷ്ടാക്കൾ പോലീസ് പിടിയിൽ.
മാനന്തവാടി എരുമത്തെരുവിലെ സ്വകാര്യ ലോഡ്ജില്‍ നിന്നും കഴിഞ്ഞ ദിവസം 20250 രുപയോളം വില വരുന്ന 45 കമ്പിളി പുതപ്പുകള്‍ മോഷ്ടിച്ചെന്ന പരാതിയില്‍ മാനന്തവാടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് യുവാക്കള്‍ പിടിയിലായത്. കണ്ണൂര്‍ കോടിയേരി പാറാല്‍ സ്വദേശി കറുക്കന്റവിടെ കെ.അഭിലാഷ് , കൂത്തുപറമ്പ് കോട്ടയം പൊയില്‍കുന്നിന് മീത്തല്‍ എം.പി.വിപീഷ് എന്നിവരെയാണ് പിടികൂടിയത്.
മാനന്തവാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി, കെ.മണിയും സംഘവുമാണ് പ്രതികളെ പിടികൂടിയത്.പിടിയിലായ രണ്ട് പ്രതികളും കണ്ണൂര്‍ ജില്ലയിലെ വിവിധ മോഷണ കേസ്സുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.






Leave a Reply