June 13, 2026

ദേവികയെ കണ്ടെത്താനാകാതെ തിരച്ചിൽ അവസാനിപ്പിച്ചു

0
IMG-20190729-WA0441.jpg
By ന്യൂസ് വയനാട് ബ്യൂറോ
..
മഹറൂഫ് പനമരം
പനമരം   മാത്തൂർ പൊയിൽ കോളനിയിലെ ഒന്നര വയസ്സുകാരി ദേവി കയുടെ തിരോധാനം: ഉത്തരം കിട്ടാതെ പോലീസും കോളനിവാസികളും. കഴിഞ്ഞ  24 മണിക്കൂറായി  കാടും തോടും പുഴയും അരിച്ചുപെറുക്കിയിട്ടും  തുമ്പൊന്നും ലഭിച്ചില്ല. ആദിവാസി നായ്ക്ക വിഭാഗത്തിലെ ബാബു -മിനി ദമ്പതികളുടെ ആറ്  മക്കളിൽ ഏറ്റവും ഇളയവളാണ് കാണാതായ ദേവിക.
ഞായറാഴ്ച  ഉച്ചക്ക് ശേഷം സഹോദരങ്ങൾക്കൊപ്പമിരുന്ന് മൊബൈലിൽ ചിത്രം കണ്ട് കൊണ്ടിരിക്കെ കാണാതാവുകയായിരുന്നു.
കുടുംബത്തിലെ മറ്റ് കുട്ടികളും ഈ സമയം വീട്ടിലുണ്ടായിരുന്നു.
മൂന്ന് മണിയോടെ അമ്മ മിനി ദേവികയെ അന്യേഷിച്ചപ്പോളാണ്  മകളെ കാണാതായ വിവരം വീട്ടിലുള്ള മറ്റ് കുട്ടികൾ അറിയുന്നത്.
വീട്ടിന് പിറകിൽ എതാണ്ട് ഇരുപത് മീറ്റർ അകലത്തിലാണ് കുത്തൊഴുക്കുള്ള കബനി പുഴ.
നേരത്തേ മാതാവിനൊപ്പം പുഴയിലേക്ക് കുട്ടിയും പോയി ശീലിച്ചതിനാൽ ദേവിക തനിയെ പുഴക്കരയിലെക്ക് പോയി അപകടത്തിൽ പെട്ടിരിക്കാനാണ് സാധ്യത.
ഇതിനെ തുടർന്നാണ് ഇന്നലെയും ഇന്നുമായി പനമരം എ.എസ്.ഐ. വഹാബ്
എസ്.ഐ. രാംകുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസും മാനന്തവാടി കൽപ്പറ്റ എന്നിവിടങ്ങളിലെ ഫയർഫോഴ്സ് പനമരം മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് വളണ്ടിയർമാർ ,സി.എച്ച്. റെസ്ക്യൂ ടീം, എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെയും ഇന്നുമായും പിണങ്ങോട് ജീവൻ രക്ഷാപ്രവർത്തകരുടെ  നേതൃത്വത്തിൽ ഇന്നും ആ കെ 60 ൽ പരം ആളുകൾ തിരച്ചിൽ നടത്തിയിട്ടും തുമ്പൊന്നും ലഭിച്ചില്ല. കുടകിൽ പണിക്ക് പോയിരുന്ന ദേവികയുടെ അച്ചൻ ബാബു ഇന്ന് ഉച്ചയോടെയാണ് കോളനിയിൽ എത്തിയത്.
വൈകുന്നേരം നാല് മണിയോടെ തിരച്ചിൽ അവസാനിപ്പിച്ചു.
പത്ത് മീറ്റർ താഴ്ചയിലാണ് കോളനിയിൽ നിന്നും കബനി സ്ഥിതി ചെയ്യുന്നത് '
മാത്രമല്ല മനുഷ്യനെക്കാൾ വലിപ്പമുള്ള മുതലകളും  ചീങ്കണ്ണികളും ആഫ്രിക്കൻ മുഴു നീർനായകൾ എല്ലാത്തിന്റെ നിറസാന്നിദ്യമുള്ളത് തിരച്ചിലിന്യം പ്രയാസം സൃഷ്ടിച്ചിരുന്നു.
ഏതായാലും  24 മണിക്കൂർ കഴിഞ്ഞിട്ടു  ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായ ദേവിക യെന്ന മകളെയോർത്ത് കോളനിവാസികൾ അലമുറയിടുന്നത് തിരച്ചിലിനെത്തിയവരെ പോലും കണ്ണീരി ലാഴ്ത്തി.
കോളനിക്ക് സമീപത്തായുള്ള ഹോം സ്റ്റേയിലെ സി.സി.ടി.വി. യടക്കം പോലീസ് വിശദമായി പരിശോധിച്ചിട്ടും ഒരു വിവരവും ലഭിച്ചില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news