June 13, 2026

മര്‍കസ് സമ്മേളനം: ജില്ലാതല പ്രചാരണോദ്ഘാടനം 19ന് (ഞായറാഴ്ച) ചുണ്ടയില്‍

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:'സുസ്ഥിര സമൂഹം സുഭദ്ര രാഷ്ട്രം' എന്ന ശീര്‍ഷകത്തില്‍ 2020 ഏപ്രില്‍ 9,10,11,12 തിയതികളില്‍ നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ ജില്ലാ പ്രചരണോദ്ഘാടന സമ്മേളനം ഈ മാസം 19ന് ഞായറാഴ്ച വൈകിട്ട് നാലിന് ചുണ്ട ടൗണില്‍ നടക്കും. സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി സമ്മേളനം ഉദ്ഘാടനം ചെയ്യും.മുഹമ്മദലി സഖാഫി വള്ളിയാട് മുഖ്യ പ്രഭാഷണം നടത്തും.സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ മുസ്‌ലിയാര്‍,സെക്രട്ടറി കൈപ്പാണി അബൂബക്കര്‍ ഫൈസി,കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ ഒ അഹ്മദ് കുട്ടി ബാഖവി, സെക്രട്ടറി അബ്ദുല്‍ മജീദ് തലപ്പുഴ, സംഘടനാകാര്യ സെക്രട്ടറി കെ എസ് മുഹമ്മദ് സഖാഫി, എസ് വൈ എസ് ജില്ലാ അധ്യക്ഷന്‍ ചെറുവേരി മുഹമ്മദ് സഖാഫി, സെക്രട്ടറി സി എം നൗശാദ്, എസ് ജെ എം ജില്ലാ പ്രസിഡന്റ് അലവി സഅദി, സെക്രട്ടറി അബ്ദുസലാം മുസ്്‌ലിയാര്‍,എസ് എം എ ജില്ലാ പ്രസിഡന്റ് കെ കെ മുഹമ്മദലി ഫൈസി, സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ സഖാഫി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സഈദ് ഇര്‍ഫാനി. സെക്രട്ടറി ജസീല്‍ പരിയാരം സംബന്ധിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *