June 14, 2026

മുനീശ്വരൻ കോവിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠകളുടെ തറക്കല്ലിടൽ കർമ്മം നടത്തി

0
IMG-20200120-WA0136.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ പുതിയിടം ശ്രീ മുനീശ്വരൻ കോവിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠകളുടെ തറക്കല്ലിടൽ കർമ്മം നടത്തി. കംബ്ലക്കാട് ആനേരിമഹേഷ് ശർമ്മയുടെ പുജാതി കർമ്മങ്ങൾക്ക് ശേഷം ഒ.ആർ.കേളു എം.എൽ.എ തറകല്ലിടൽ കർമ്മം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ചന്ദ്രിക വിജയനിൽ നിന്നും ആദ്യ സംഭാവന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രൻ ഏറ്റുവാങ്ങി.ശിവപ്രസാദ് മാസ്റ്റർ പുറക്കാടി ആധ്യാത്മിക പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ.തങ്കമ്മ യേശുദാസ്, ബ്ലോക്ക് മെമ്പർമാരായ എൻ.എം.ആന്റണി, ദിനേശ് ബാബു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിജയലക്ഷ്മി ടീച്ചർ, സി.പ്രസാദ്, മാനന്തവാടി തഹസിൽദാർ എൻ.ഐ.ഷാജു,മക്കിമല ജുമാ മസ്ജിദ് ഉസ്താദ് അൻസാർ ബാഫി, ക്ഷേത്രം ഭാരവാഹികളായ കെ.എം.മോഹനൻ, എം.കെ.ചന്ദ്രൻ, സി.മൊയ്തീൻ, അഡ്വ.ജോഷി മുണ്ടക്കൽ, അരുൺ വിൻസെന്റ്, കെ.ജയേന്ദ്രൻ, ശ്രീനിവാസൻ ,കെ.ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *