ഗ്രാമ ഫോണ്‍ മ്യൂസിയം ആന്റ് റിസേര്‍ച്ച് സെന്റര്‍ ഉദ്ഘടനം ഞായറാഴ്ച
കല്‍പ്പറ്റ: ഗ്രാമ ഫോണ്‍ മ്യൂസിയം ആന്റ് റിസേര്‍ച്ച് സെന്റര്‍ വൈത്തിരി തളിപ്പുഴയില്‍ കല്‍പ്പറ്റ എം എല്‍ എ സി കെ ശശീന്ദ്രന്‍ ഞായറാഴ്ച ഉദ്ഘടനം ചെയ്യുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ ഭാരവാഹികള്‍ അറയിച്ചു. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി അധ്യക്ഷയാകും. കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാഫി എന്ന ഗ്രാമഫോണ്‍ ഷാഫിയുടേതാണ് മ്യൂസിയം. 25 തരം ഗ്രാമഫോണുകളും, 50 റേഡിയോകളും, 4000 ഗ്രാമഫോണ്‍ റിക്കാഡുകളും, മാര്‍ക്കോണി റേഡിയോ മുതല്‍ പുതിയ റേഡിയോകളും, 100 വര്‍ഷത്തെ പഴക്കമുള്ള സിത്താറും, അലാവുദ്ദീന്‍ വിളക്കുമാണ് മ്യൂസിയത്തില്‍ മുഹമ്മദ് ഷാഫി ശേഖരിച്ചിരിക്കുന്നത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് തുടങ്ങിയ ഭാഷകളിലുള്ള ഗ്രാമഫോണ്‍ റിക്കാഡുകള്‍ ശേഖരത്തിലുണ്ട്. മ്യൂസിയത്തിനായ് വേണ്ടി മാത്രമാണ് വൈത്തിരിയില്‍ രണ്ട് സെന്റ് സ്ഥലം വാങ്ങിയത്. പുതുതലമുറയിലെ കുട്ടികളെ ഇതെല്ലാം പഠിപ്പിക്കുകയും ചെയ്യണം എന്ന ലക്ഷ്യവും മ്യൂസിയത്തിനു പിന്നിലുണ്ട്. മുഹമ്മദ് ഷാഫി, പി വി ശ്രീനിവാസന്‍, എന്‍ പി അഷറഫ്, മുഹമ്മദ് ഇല്യാസ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.





Leave a Reply