May 9, 2026

ഒന്നാം ക്ലാസ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ഞാറനീലി, കുറ്റിച്ചാല്‍ എന്നിവിടങ്ങളിലെ സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ 2020-21 അധ്യയന വര്‍ഷം ഒന്നാം ക്ലാസ് പ്രവേശനത്തിന് പട്ടിക വര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  കുടുംബ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപ. പ്രാക്തന ഗോത്ര വര്‍ഗ്ഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. താത്പര്യമുള്ളവര്‍ പേര്, മേല്‍വിലാസം ഫോണ്‍ നമ്പര്‍, രക്ഷിതാവിന്റെ പേര്, ജനന തീയതി, വയസ്, സമുദായാം, വാര്‍ഷിക വരുമാനം, പഞ്ചായത്ത് എന്നിവ രേഖപ്പെടുത്തി സ്വയം തയ്യാറാക്കിയ അപേക്ഷ  ഐ.റ്റി.ഡി.പി. ഓഫീസിലോ മാനന്തവാടി ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ ഫെബ്രുവരി 3 നകം നല്‍കണം. ഫോണ്‍: 04936 202232.
എം.എല്‍.എ.ഫണ്ട് അനുവദിച്ചു.
എം.എല്‍.എ.മാരുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ നഗരസഭയില്‍ പൊന്നട ഇ.കെ.നായനാര്‍ ലൈബ്രറി കെട്ടിട നിര്‍മ്മാണത്തിന് അഞ്ച് ലക്ഷം രൂപയും നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് ഒന്നാം നില പണിത് അനുബന്ധ സജ്ജീകരണത്തിനായി 70 ലക്ഷം രൂപയും അനുവദിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *