June 14, 2026

ലഹരിക്കെതിരെ വിമുക്തി കൂട്ടയോട്ടം സംഘടിപ്പിച്ചു.

0
IMG-20200128-WA0234.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ലഹരിക്കെതിരെ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിമുക്തി എന്ന പേരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. തരുവണ മുതൽ വെള്ളമുണ്ട എട്ടേ നാൽ വരെ നടത്തിയ കൂട്ടയോട്ടത്തിൽ നൂറു കണക്കിനാളുകൾ പങ്കെടുത്തു. 
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പോലീസ്, 
തരുവണ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ, വെള്ളമുണ്ട ഗവ: ഹയർ സെക്കണ്ടറി സ്കൂൾ, ദ്വാരക ഗുരുകുലം കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചത് . പരിപാടി തരുവണയിൽ   വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.തങ്കമണി ഫ്ലാഗ് ഓഫ് ചെയ്തു.
 . ചടങ്ങിൽ എക്സൈസ്  റേഞ്ച് ഇൻസ്പെക്ടർ ടി.ഷറഫുദ്ദീൻ അദ്ധ്യക്ഷം വഹിച്ചു. വിജേഷ് കുമാർ പി., സക്കീന കുടുവ തുടങ്ങിയവർ പ്രസംഗിച്ചു. എട്ടെ നാലിൽ ചേർന്ന സമാപന യോഗത്തിൽ വെള്ളമുണ്ട പോലീസ് എസ്.എച്ച്.ഒ. സന്തോഷ്, പഞ്ചായത്ത്  വൈ
സ് പ്രസിഡണ്ട് ആൺഡ്രൂസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *